Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലാക്കല്‍ ക്ഷേത്രത്തിലെ പത്താംമുദയ ഉത്സവം: താലിഎഴുന്നള്ളിപ്പ് പുറപ്പെട്ടു
15/03/2022
വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായ കാലാക്കല്‍ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിനു മുന്നോടിയായുള്ള താലിഎഴുന്നള്ളിപ്പ് വെളിച്ചപ്പാട് എന്‍.ആര്‍ രാജേഷ് നെടുച്ചിറയുടെ നേതൃത്വത്തില്‍ പുറപ്പെടുന്നു.

വൈക്കം: മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായ കാലാക്കല്‍ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിനു മുന്നോടിയായുള്ള താലിഎഴുന്നള്ളിപ്പ് കാലാക്കല്‍ വല്യച്ചന് പ്രത്യേക പൂജകള്‍ നടത്തിയ ശേഷം പുറപ്പെട്ടു. വൈക്കം ദേശത്തിന്റെ ഒട്ടേറെ മേഖലകള്‍ കേന്ദ്രീകരിക്കുന്ന താലിഎഴുന്നള്ളിപ്പ് ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്നതാണ്. ചൊവ്വാഴ്ച രാവിലെ കാലാക്കല്‍ ക്ഷേത്രത്തില്‍ പാലഭിഷേകം, നെയ്യ് അധിഷേകം, കരിക്ക് അഭിഷേകം എന്നവക്കുശേഷം മേല്‍ശാന്തി മനീഷ് നാരായണന്‍ വെളിച്ചപ്പാട്, എന്‍.ആര്‍ രാജേഷ് നടുച്ചിറയ്ക്ക് എഴുന്നള്ളിക്കാനുള്ള ദേവചൈതന്യം ആവാഹിച്ച താലം കൈമാറി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ താലിഎഴുന്നള്ളിപ്പ് ക്ഷേത്രത്തിനു പ്രദക്ഷിണംവെച്ച് പുറപ്പെട്ടു. ഏപ്രില്‍ 21 മുതല്‍ 25 വരെയാണ് കാലാക്കല്‍ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം. ചടങ്ങില്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എം.ജി മധു, അസി. കമ്മീഷണര്‍ ജയകുമാര്‍ എന്നിവരും ഭക്തജനങ്ങളും പങ്കെടുത്തു.