Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡോ. പല്‍പ്പു സ്മാരക കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബ സംഗമവും നടത്തി
15/03/2022
എസ്.എന്‍.ഡി.പി യോഗം 1184 -ാം നമ്പര്‍ ടൗണ്‍ നോര്‍ത്ത് ശാഖയുടെ കീഴിലുള്ള ഡോ. പല്‍പ്പു സ്മാരക കുടുംബ യൂണിറ്റിന്റെ വാര്‍ഷികവും കുടുംബ സംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 1184 -ാം നമ്പര്‍ ടൗണ്‍ നോര്‍ത്ത് ശാഖയുടെ കീഴിലുള്ള ഡോ. പല്‍പ്പു സ്മാരക കുടുംബ യൂണിറ്റിന്റെ 19-ാമത് വാര്‍ഷികവും 162-ാമത് കുടുംബ സംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പുതിയ ഭരണസമിതി ഭാരവാഹികളെ ആദരിച്ചു. പ്രസിഡന്റ് ബിജു കണ്ണേഴത്ത് അധ്യക്ഷത വഹിച്ചു. ഡോ. എന്‍.കെ ശശിധരന്‍, സെക്രട്ടറി ഡി ജഗദീഷ് അക്ഷര, യൂണിറ്റ് കണ്‍വീനര്‍ അഭിലാഷ്, ശാഖ വൈസ് പ്രസിഡന്റ് നീലാംബരന്‍ വെണ്ണാഴപ്പള്ളി, പി.ജെ ബിനുരാജ്, മനോജ്, ജിത ശോതന്‍, ചന്ദ്രബാബു എഴുകണ്ടയില്‍, വനിതാ സംഘം സെക്രട്ടറി ഷൈമോള്‍, മഹേഷ് തോട്ടായപ്പള്ളി, ചെയര്‍മാന്‍ ഗോപി നമ്പിത്താനം, ഹരിദാസ് നയനം എന്നിവര്‍ പ്രസംഗിച്ചു. കുടുബാംഗങ്ങള്‍ക്കുള്ള ഉപഹാര വിതരണവും കലാ-കായിക പരിപാടികളും ഗാനമേളയും നടത്തി.