Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.വി പുരം പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു
15/03/2022
ടി.വി പുരം പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍പെടുത്തി നടപ്പാക്കിയ 14 വാര്‍ഡുകളിലെ 102 വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടി.വി പുരം പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി പഞ്ചായത്തിലെ 14 വാര്‍ഡുകളില്‍പ്പെട്ട 102 വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു. കൊട്ടാരപ്പള്ളി പാരിഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ വിതരണം പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.എ തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ ശ്രീകുമാര്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ ബിജു, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആനിയമ്മ അശോകന്‍, ഗീത ജോഷി, സൂനമ്മ ബേബി, സീമ സുജിത്ത്, എ.കെ അഖില്‍, കെ.ടി ജോസഫ്, സിനി ഷാജി, ശ്രീജി ഷാജി, മുന്‍പഞ്ചായത്ത് പ്രസിഡന്റ് ടി അനില്‍ കുമാര്‍, സെബാസ്റ്റ്യന്‍ ആന്റണി, ഐ.സി.ഡി.എസ് ഓഫീസര്‍ രമ്യ എന്നിവര്‍ പ്രസംഗിച്ചു.