Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓരുവെള്ളത്തിന്റെ കടന്നുകയററം കര്‍ഷകരെ ദുരിതത്തിലാക്കുന്നു.
08/04/2016
ഉപ്പുവെള്ളം കയറിയതിനെ തുടര്‍ന്ന് തലയാഴം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കട്ടപ്പുറത്ത് വിജയകുമാറിന്റെ തോട്ടത്തിലെ കാര്‍ഷികവിളകള്‍ നശിച്ചനിലയില്‍.

ഓരുവെള്ളത്തിന്റെ കടന്നുകയററം കര്‍ഷകരെ ദുരിതത്തിലാക്കുന്നു. തലയാഴം ഗ്രാമപഞ്ചായത്തിലെ തോട്ടകം കട്ടപ്പുറത്ത് (ശിവപ്രസാദം) വീട്ടില്‍ വിജയകുമാറിന്റെ ഒരു ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഇരുന്നൂറിലധികം വാഴകളും, ചീര, വെണ്ട, പയര്‍, വഴുതന, പച്ചമുളക്, കാബേജ്, വെള്ളരി തുടങ്ങിയ പച്ചക്കറികളും കരിയാറില്‍ നിന്നും ഉപ്പുവെള്ളം കയറി നശിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ ഒന്നര ഏക്കറോളം സ്ഥലത്ത് അഡാക്കിന്റെ നേതൃത്വത്തില്‍ മത്സ്യകൃഷിയും നടത്തുന്നുണ്ട്. കെട്ടില്‍ നിക്ഷേപിച്ചിരിക്കുന്ന കരിമീന്‍, സിലോപ്പിയ, കട്‌ല തുടങ്ങിയ മത്സ്യങ്ങളെല്ലാം തന്നെ ചത്തുപൊങ്ങുന്ന അവസ്ഥയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. വിജയകുമാര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സ്ഥിരമായി മത്സ്യകൃഷി ചെയ്യുന്നുണ്ട്. രണ്ട് മാസം കൂടി കഴിഞ്ഞിരുന്നെങ്കില്‍ മത്സ്യകൃഷി വിളവെടുപ്പ് നടക്കാന്‍ സാധിക്കുമായിരുന്നു. വാഴയും പച്ചക്കറിയും കൃഷി നടത്തുന്നത് ജൈവവളം ഉപയോഗിച്ചാണ്. നിലവില്‍ സംഭവിച്ചിരിക്കുന്ന പ്രതികൂലാവസ്ഥ തന്നെ ഏറെ ബുദ്ധിമുട്ടിലാക്കിയതായി വിജയന്‍ പറയുന്നു. വൈക്കം മേഖലയിലെ തെങ്ങുകളൊഴികെയുള്ള കൃഷികളെയെല്ലാം ഉപ്പുവെള്ളത്തിന്റെ ഭീഷണി ബാധിച്ചുകഴിഞ്ഞു. മാത്രമല്ല ആറിലെയും, കൈവഴികൡലയും വെള്ളം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും ജനങ്ങള്‍ക്ക് കഴിയുന്നില്ല. ഇതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഏറെയാണ്. ഈ സാഹചര്യത്തില്‍ അടിയന്തിരമായി കരിയാര്‍ സ്പില്‍വേ ഗേറ്റുകള്‍ അടയ്ക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്നതാണ് കര്‍ഷകരുടെ ആവശ്യം.