Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കഥകളി ആസ്വാദകരുടെ ചിരകാല സ്വപ്നമായ വൈക്കം കഥകളി ക്ലബ്ബ് രൂപംകൊണ്ടു
14/03/2022
കഥകളി ആസ്വാദകരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട വൈക്കം കഥകളി ക്ലബ്ബ് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കത്തെ ഒരുപറ്റം കലാകാരന്മാരുടെ ശ്രമഫലമായി കഥകളി ആസ്വാദകരെയും മറ്റു കലാ സാംസ്‌കാരിക പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി രൂപീകരിച്ച വൈക്കം കഥകളി ക്ലബ്ബിന്റെ ഉദ്ഘാടനം സി.കെ ആശ എംഎല്‍എ നിര്‍വഹിച്ചു. വൈക്കത്തപ്പന്റെ മണ്ണില്‍ കഥകളിക്ക് ഒരു സ്ഥിരം വേദി വേണമെന്ന കഥകളി ആസ്വാദകരുടെ ചിരകാല അഭിലാഷമാണ് ഇതോടെ സഫലമായത്. വടയാര്‍ സമൂഹം ഹാളില്‍ നിരവധി കലാകാരന്മാര്‍ പങ്കെടുത്ത ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് അധ്യക്ഷത വഹിച്ചു. കഥകളി ക്ലബ്ബ് പ്രസിഡന്റ് വി.പി നാരായണന്‍ നമ്പൂതിരി, സെക്രട്ടറി കെ.വി മോഹനചന്ദ്രന്‍ നായര്‍, ബി.പി.സി.എല്‍ എക്‌സി. ഡയറക്ടര്‍ കെ അജിത്ത്കുമാര്‍, ക്ലബ്ബ് ജോയിന്റ് സെക്രട്ടറി ജി രേഷ്മ, ഡോ. വൈക്കം രാജശേഖരന്‍, വൈക്കത്തപ്പന്‍ കഥകളി ക്ലബ്ബ് സ്ഥാപക പ്രസിഡന്റ് പ്രഫ. പി.കെ കൃഷ്ണന്‍ നമ്പൂതിരി, കൗണ്‍സിലര്‍ കെ.ബി ഗിരിജകുമാരി, എസ്.ഐ കെ.ജി കൃഷ്ണന്‍ പോറ്റി, കലാമണ്ഡലം പ്രശാന്ത്, എന്‍ രാമദാസ്, പള്ളിപ്പുറം സുനില്‍, പി ഷാജി, പി.ആര്‍ പ്രമോദ്, ഈശ്വര അയ്യര്‍, ജയകുമാര്‍, സുരേഷ് വൈക്കം എന്നിവര്‍ പ്രസംഗിച്ചു. പരിപാടികള്‍ക്ക് ശേഷം 'കല്യാണ സൗഗന്ധികം' മേജര്‍ സെറ്റ് കഥകളി അരങ്ങേറി. സമ്മേളന വേദിയില്‍ കലാകാരന്മാരെ ആദരിക്കല്‍ ചടങ്ങും നടത്തി.