Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ടൗണ്‍ മര്‍ച്ചന്റ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം നടത്തി
14/03/2022
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗണ്‍ മര്‍ച്ചന്റ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് എം.കെ തോമസ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

വൈക്ക: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗണ്‍ മര്‍ച്ചന്റ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും സീതാറാം ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡന്റ് എം.കെ തോമസ് കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി ശിവദാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ആര്‍ റെജി റിപ്പോര്‍ട്ടും, ട്രഷറര്‍ പി.കെ ജോണ്‍ കണക്കും അവതരിപ്പിച്ചു. താലൂക്ക് പ്രസിഡന്റ് ജോണ്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി എം.ജി ബാലചന്ദ്രന്‍, എ.കെ.എന്‍ പണിക്കര്‍, യൂണിറ്റ് വൈസ് പ്രസിഡന്റ് ജയ്‌ജോണ്‍ പേരയില്‍, എം.പി സന്തോഷ് ചിക്കൂസ്, യൂണിറ്റ് വൈസ് പ്രസിഡന്റ കെ ശിവപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി ശിവദാസ് (പ്രസിഡന്റ്), എം.ആര്‍ റെജി (ജനറല്‍ സെക്ര), എന്‍.ജി ബാലചന്ദ്രന്‍ (സെക്രട്ടറി), പി.കെ ജോണ്‍ (ട്രഷറര്‍), ജയ്‌ജോണ്‍ പേരയില്‍, എം.പി സന്തോഷ് ചിക്കൂസ്, ശിവപ്രസാദ് (വൈസ് പ്രസിഡന്റുമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.