Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രാഥമിക വിദ്യാഭ്യാസകാലം മനസില്‍ എന്നും മായാതെ നില്‍ക്കും: തോമസ് ചാഴികാടന്‍ എംപി
13/03/2022
കൊതവറ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് എല്‍.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷവും സെന്റ് സേവ്യേഴ്‌സ് ആശുപത്രിയുടെ കനകജൂബിലി ആഘോഷവും തോമസ് ചാഴികാടന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പ്രാഥമിക വിദ്യാഭ്യാസം നല്‍കിയ സ്‌കൂളും അന്നത്തെ അധ്യാപകരുടെ സ്നേഹ വാത്സല്ല്യവും അക്ഷരം എഴുത്തും ഒരു കാലത്തും മനസില്‍ നിന്നും മാഞ്ഞു പോകില്ലെന്ന് തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു. കൊതവറ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് എല്‍.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷവും സെന്റ് സേവ്യേഴ്‌സ് ആശുപത്രിയുടെ കനകജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ മാനേജര്‍ ഫാ. ജോഷി വേഴപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി മുതിര്‍ന്ന പൂര്‍വ അധ്യാപകരെയും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് മുതിര്‍ന്ന വിദ്യാര്‍ഥികളെയും ആദരിച്ചു. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന്‍ എന്‍ഡോമെന്റ് വിതരണം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ഒ രമാകാന്തന്‍, പ്രധാനാധ്യാപിക എം.എ ലൂസി, സിസ്റ്റര്‍ ലിംസി തെരേസ്, വാര്‍ഡ് മെമ്പര്‍ ഷീജ ഹരിദാസ്, കെ.വി ഉദയപ്പന്‍, ഭൈമി വിജയന്‍, കെ ബിനിമോന്‍, ജെല്‍സി സോണി, സേവ്യര്‍ പള്ളിപ്പറമ്പ്, കെ.സി പ്രസേനന്‍, സുനില്‍ മൂലക്കരി, കുര്യക്കോസ് ദാസ്, സേവ്യര്‍ തുരുത്തേല്‍ എന്നിവര്‍ പ്രസംഗിച്ചു.