Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാട്ടര്‍ അതോറിട്ടി വൈക്കം യൂണിറ്റിന്റെ പെന്‍ഷന്‍ ഭവന്‍ ഉദ്ഘാടനം ചെയ്തു
13/03/2022
കേരളാ വാട്ടര്‍ അതോറിട്ടി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റിന്റെ പെന്‍ഷന്‍ ഭവന്‍ റിട്ട. ചീഫ് എഞ്ചിനീയര്‍ ടി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളാ വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റിന് വാട്ടര്‍ അതോറിട്ടിയുടെ സമീപത്ത് അനുവദിച്ച പെന്‍ഷന്‍ ഭവന്‍ റിട്ട. ചീഫ് എഞ്ചിനീയര്‍ ടി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ വാര്‍ഷിക പൊതുയോഗവും ധനസഹായ വിതരണവും നടത്തി. യൂണിറ്റ് പ്രസിഡന്റ് കെ ചന്ദ്രമോഹനന്‍ അധ്യക്ഷത വഹിച്ചു. പി.കെ അനിരുദ്ധന്‍, റിട്ട. സൂപ്രണ്ടിങ് എഞ്ചിനീയര്‍ വി.കെ അജയന്‍, റിട്ട. അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.കെ സുലോചന, എം.എസ് ജോസഫ്, സി.എസ് വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ടി രാജേന്ദ്രന്‍ (രക്ഷാധികാരി), കെ ചന്ദ്രമോഹനന്‍ (പ്രസിഡന്റ്), വി സതീശന്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.