Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ സേവനം മാതൃകാപരം: പ്രീതി നടേശന്‍
13/03/2022
എസ്.എന്‍.ഡി.പി യോഗം പള്ളിപ്പ്രത്തുശ്ശേരി ശാഖയിവെ സഹോദരന്‍ അയ്യപ്പന്‍ സ്മാരക കുടുംബയൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തല ചായ്ക്കാന്‍ ഒരിടമില്ലാതെ വിഷമിച്ച ഒട്ടേറെ നിര്‍ധനര്‍ക്ക് വീട് വെച്ചു ല്‍കിയ വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ സേവനമികവ് എസ്.എന്‍.ഡി.പി യോഗത്തിന് അഭിമാനമാണെന്നും ഗുരുദേവ ദര്‍ശനമാണ് ഇതിന്റെ പിന്‍ബലമെന്നും എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍. പള്ളിപ്പ്രത്തുശ്ശേരി ശാഖയിലെ സഹോദരന്‍ അയ്യപ്പന്‍ സ്മാരക കുടുംബയൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പൊതുസമൂഹത്തില്‍ വിഷമിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ നിരവധി കര്‍ണ പദ്ധതികള്‍ ആവിഷ്‌കരിച്ച വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ സേവനം മറ്റു യൂണിയനുകള്‍ മാതൃകയാക്കണമെന്നും പ്രീതി നടേശന്‍ കൂട്ടിച്ചേര്‍ത്തു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.പി സെന്‍ മുഖ്യപ്രഭാഷണം നടത്തി. മനോജ് മാവുങ്കല്‍ ആത്മീയ പ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് ഉണ്ണി പുത്തന്‍തറ, സെക്രട്ടറി ലാലുമോന്‍ കുന്നത്ത്, വൈസ് പ്രസിഡന്റ് ഷൈമോന്‍ പനന്തറ, ശശി വിരുത്തി, യൂണിയന്‍ കൗണ്‍സലര്‍ ബിജു, വിജി സന്തോഷ്, സിന്ധു ബേബി, റെജി മോള്‍ ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്‌നേഹ വിരുന്നും കലാപരിപാടികളും നടന്നു.