Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആധാരം എഴുത്തുകാര്‍ പണിമുടക്കും ധര്‍ണയും നടത്തി
12/03/2022
കൊയ്ത്തു കഴിഞ്ഞിട്ട് ഒരാഴ്ചയായിട്ടും നെല്ലുസംഭരണം ആരംഭിക്കാത്തതിനെ തുടര്‍ന്ന് തലയാഴം പഞ്ചായത്തിലെ വനം സൗത്ത് പാടശേഖരത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി എംഡി ബാബുരാജ്, കരിനില വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ ഇഎന്‍ ദാസപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തുന്നു.

വൈക്കം: ആധാരം എഴുത്ത് അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്ക് സമരത്തിന്റെ ഭാഗമായി വൈക്കം യൂണിറ്റിലെ ആധാരം എഴുത്തുകാര്‍ വൈക്കം സബ് രജിസ്ട്രാര്‍ ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി. ആധാരം എഴുത്ത് തൊഴില്‍ ആധാരം എഴുത്തുകാരുടെ മാത്രമായി സംവരണം ചെയ്യുക, ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, അണ്ടര്‍വാല്യുവേഷന്‍ നടപടി നിര്‍ത്തലാക്കുക, ആധാരം എഴുത്ത് പരീക്ഷ നടത്തുക, രജിസ്‌ട്രേഷന്‍ നിയമം ഏകീകരിക്കുക എന്നിവയായിരുന്നു ആവശ്യങ്ങള്‍. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി സതീശന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോയി ഐസക്ക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ബാലചന്ദ്രന്‍, വൈസ് പ്രസിഡന്റ് ആര്‍ ഗിരീശന്‍, ജോയിന്റ് സെക്രട്ടറി വിമല ആര്‍ നായര്‍, ട്രഷറര്‍ പി.ടി പ്രിന്‍സ്, കെ.എന്‍ ഹരിക്കുട്ടന്‍, ജി സജിത്ത്, എം പൊന്നപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.