Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍വീസ് പെന്‍ഷന്‍കാര്‍ ട്രഷറി ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി
12/03/2022
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി വൈക്കത്ത് ട്രഷറി ഓഫീസിനു മുന്നില്‍ പെന്‍ഷന്‍കാര്‍ നടത്തിയ ധര്‍ണ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച സമരപരിപാടികളുടെ ഭാഗമായി വൈക്കത്ത് സര്‍വീസ് പെന്‍ഷന്‍കാര്‍ ട്രഷറി ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി. പെന്‍ഷന്‍കാര്‍ക്ക് നല്‍കാനുള്ള ക്ഷാമാശ്വാസം ഉടന്‍ അനുവദിക്കുക, അനുവദിച്ച പെന്‍ഷനും ക്ഷാമാശ്വാസ കുടിശിഖകളും ഉടന്‍ വിതരണം ചെയ്യുക, ഒ.പി ചികിത്സ ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബി.ഐ പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ഡി ഉണ്ണി, പി.എസ് ശ്രീനിവാസന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഇ.എന്‍ ഹര്‍ഷകുമാര്‍, പി ശ്രീരാമചന്ദ്രന്‍, ഇടവട്ടം ജയകുമാര്‍, പി.വി ഷാജി, ടി.എസ് ബാബു, സരസ്വതിയമ്മ, എന്‍ ലീല, കെ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.