Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍: നഗരസഭ കെ.എസ്.എഫ്.ഡി.സിയുമായി കരാര്‍ ഒപ്പുവച്ചു
12/03/2022
വൈക്കത്ത് നിര്‍മിക്കുന്ന മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ സമുച്ചയത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വൈക്കം നഗരസഭയും കെ.എസ്.എഫ്.ഡി.സിയുമായി ഒപ്പുവെച്ച രേഖകള്‍ എം.ഡി എന്‍ മായ നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷിന് കൈമാറുന്നു.

വൈക്കം: കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വൈക്കത്ത് രണ്ടു സിനിമ തീയേറ്ററുകള്‍ അടങ്ങുന്ന മള്‍ട്ടിപ്ലക്‌സ് നിര്‍മിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. തീയറ്റര്‍ സമുച്ചയത്തിന്റെ കരാര്‍ വൈക്കം നഗരസഭയും കെ.എസ്.എഫ്.ഡി.സിയുമായി ഒപ്പുവച്ചു. നഗരസഭയെ പ്രതിനിധീകരിച്ച് സെക്രട്ടറി രമ്യ കൃഷ്ണന്‍ കെ.എസ്.എഫ്.ഡി.സിയെ പ്രതിനിധീകരിച്ച് എം.ഡി എന്‍ മായ എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്. സി.കെ ആശ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുകാ രതീഷ്, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ഹരിദാസന്‍ നായര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് കെ.എസ്.എഫ്.ഡി.സി ഓഫീസില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് കരാറില്‍ ഒപ്പുവച്ചത്. കെ.എസ്.എഫ്.ഡി.സി ഫിനാന്‍സ് മാനേജര്‍ എ വിദ്യ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഒ.വി തദേവൂസ് എന്നിവര്‍ പങ്കെടുത്തു. 3,60,000 രൂപ വാര്‍ഷിക  അടിസ്ഥാന നിരക്കില്‍  30 വര്‍ഷത്തേക്കാണ് കരാര്‍. മൂന്നു വര്‍ഷത്തിനുശേഷം അടിസ്ഥാന പാട്ടത്തുകയുടെ 10 ശതമാനം വീതം പിന്നീടുള്ള ഓരോ വര്‍ഷവും പാട്ടത്തുക വര്‍ധിപ്പിക്കും. ഇന്ന് ലഭ്യമായതില്‍ വച്ച് ഏറ്റവും ആധുനികമായ സാങ്കേതികവിദ്യ ആയിരിക്കും വൈക്കത്തെ തിയറ്ററുകളില്‍ സജ്ജീകരിക്കുകയെന്ന്  കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു. ഏപ്രിലില്‍ തീയേറ്റര്‍ നിര്‍മാണം ആരംഭിക്കുമെന്ന് സി.കെ ആശ എംഎല്‍എ അറിയിച്ചു.