Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേദാന്ത മതപഠനം ആത്മീയ ചിന്താശക്തി വര്‍ധിപ്പിക്കും: റാവല്‍ ജി ഈശ്വര പ്രസാദ്
11/03/2022
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ എത്തിയ ബദരിനാഥ് മുഖ്യപുരോഹിതന്‍ റാവല്‍ ജി ഈശ്വര പ്രസാദിന് ക്ഷേത്ര ഉപദേശക സമിതിയും ഭക്തജനങ്ങളും ചേര്‍ന്ന് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു.

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ബദരിനാഥ് മുഖ്യപുരോഹിതന്‍ റാവല്‍ ജി ഈശ്വര പ്രസാദ് നമ്പൂതിരിയ്ക്ക് ദേവസ്വവും ക്ഷേത്ര ഉപദേശക സമിതിയും ഭക്തജനങ്ങളും ചേര്‍ന്നു സ്വീകരണം നല്‍കി. ക്ഷേത്രത്തിന്റെ തെക്കേഗോപുരനടയില്‍ ക്ഷേത്രഭാരവാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് പൂര്‍ണ കുംഭം നല്‍കിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. വേദ സംസ്‌കാരത്തെ വരുംതലമുറയിലെത്തിക്കാന്‍ വേദാന്ത മതപഠനംകൊണ്ട് സാധിക്കുമെന്നും ഇത് കുടുംബ പശ്ചാത്തലം തന്നെ മാറ്റുമെന്നും പറഞ്ഞു. അനവധി പ്രത്യേകതകള്‍ നിറഞ്ഞതാണ് ബദരി നാഥ ക്ഷേത്രം. ബദരി എന്ന ശബ്ദം പോലും മോക്ഷ പ്രാപ്തിയിലെത്തിക്കുമെന്നും റാവല്‍ജി കൂട്ടി ചേര്‍ത്തു. ക്ഷേത്ര ഊട്ടുപുരയില്‍ നടന്ന ചടങ്ങില്‍ മേല്‍ശാന്തി ആഴാട് നാരായണന്‍ നമ്പൂതിരി, മതപാഠശാല അദ്ധ്യാപകന്‍ മണികണ്ഠന്‍, ഇണ്ടംതുരുത്തില്‍ നീലകണ്ഠന്‍ നമ്പൂതിരി, ഉപദേശക സമിതി ഭാരാവാഹികളായ വി. ആര്‍ ചന്ദ്രശേഖന്‍ നായര്‍, കെ.ഡി ശിവന്‍കുട്ടി നായര്‍, മോഹനന്‍ കാര്‍ത്തിക, കെ.എന്‍ ഗിരീഷ്, രാധാകൃഷ്ണന്‍ ശ്രീലകം, ബാബു പ്ലാചേരില്‍, എ.എസ് സുധീഷ്, ബിനു ലൗലാന്‍ഡ് എന്നിവര്‍ പ്രസംഗിച്ചു. വേദാന്ത ക്ലസിലെ വിദ്യാര്‍ഥികളുമായി റാവല്‍ജി വിവിധ വിഷയങ്ങളില്‍ സംവദിച്ചു.