Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മലയാളി യുവതിക്ക് ലണ്ടന്‍ സ്വദേശിയായ യുവാവ് ഇനി ജീവിതപങ്കാളി.
08/04/2016

മലയാളി യുവതിക്ക് ലണ്ടന്‍ സ്വദേശിയായ യുവാവ് ഇനി ജീവിതപങ്കാളി. രണ്ട് വര്‍ഷത്തെ പ്രണയമാണ് ഇവരുടെ വിവാഹത്തിലേക്ക് എത്തിച്ചത്. ബ്രിട്ടനിലെ ലണ്ടന്‍ സ്വദേശിയായ ജെയിംസ് തോംസണും തലയോലപ്പറമ്പ് മേലെപെരുമ്പള്ളി വീട്ടില്‍ എം.ഒ വര്‍ഗീസിന്റെയും അക്കാമ വര്‍ഗീസിന്റെയും മകളായ മരിയ സുമ വര്‍ഗീസും തമ്മിലാണ് വിവാഹിതരായത്. ഐ.ബി.എം കമ്പനിയിലെ മാനേജരായ ജെയിംസും സോഫ്ട്‌വെയര്‍ എഞ്ചിനീയറായ സുമയും തമ്മില്‍ യാദൃശ്ചികമായാണ് കണ്ടുമുട്ടുന്നത്. രണ്ടര വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ഒത്തുകൂടുമ്പോള്‍ ഒരിക്കല്‍പോലും കരുതിയില്ല ജീവിതപങ്കാളികളാകുമെന്ന്. ഇന്നലെ രാവിലെ 10.30ന് തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. സല്‍ക്കാരചടങ്ങുകളില്‍ ഇരുവര്‍ക്കും ആശംസകള്‍ അര്‍പ്പിക്കാന്‍ നിരവധി ആളുകളാണ് എത്തിയത്.