Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശീയ പണിമുടക്ക് വിജയിപ്പിക്കും; കണ്‍വന്‍ഷന്‍ ചേര്‍ന്നു
11/03/2022
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരായ ദ്വിദിന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് ചേര്‍ന്ന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വൈക്കം താലൂക്ക് കണ്‍വന്‍ഷന്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി പി.എസ് സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ മാര്‍ച്ച് 28, 29 തീയതികളില്‍ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെയും ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെയും താലൂക്ക് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ദേശീയ പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, കരാര്‍-പുറംകരാര്‍-കാഷ്വല്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, ആസ്തി കൈമാറ്റ പദ്ധതി ഉപേക്ഷിക്കുക, ദേശീയ വിദ്യാഭ്യാസനയം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ നടന്ന കണ്‍വന്‍ഷന്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി പി.എസ് സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എസ്.പി സുമോദ് അധ്യക്ഷത വഹിച്ചു. എന്‍.ജി.ഒ യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം.എന്‍  അനില്‍കുമാര്‍, എ.കെ.പി.സി.ടി.എ ജില്ലാ സെക്രട്ടറി പ്രൊഫ. ടോമി ജോസഫ്, കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ടി രാജേഷ്, കെ.ജി.ഒ.എ ഏരിയാ സെക്രട്ടറി സുനില്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന  കൗണ്‍സില്‍ അംഗം ആര്‍ സുരേഷ്, കെ.പി ദേവസ്യ, എന്‍ സുദേവന്‍, എം.ജി ജയ്‌മോന്‍, സി.ബി ഗീത എന്നിവര്‍ പ്രസംഗിച്ചു.