Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഐപ്‌സോ യുദ്ധവിരുദ്ധ സംഗമവും സമാധാന സന്ദേശയാത്രയും നടത്തി  
11/03/2022
അഖിലേന്ത്യ സമാധാന ഐക്യദാര്‍ഢ്യസമിതി (ഐപ്‌സോ) വൈക്കം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി പ്രതിമക്കു മുന്നില്‍ നടത്തിയ യുദ്ധവിരുദ്ധ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

 വൈക്കം: 'യുദ്ധം മരണമാണ്, സമാധാനമാണ് ജീവിതം' എന്ന സന്ദേശമുയര്‍ത്തി അഖിലേന്ത്യ സമാധാന ഐക്യദാര്‍ഢ്യസമിതി (ഐപ്‌സോ) വൈക്കം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ സംഗമവും, സമാധാന സന്ദേശയാത്രയും നടത്തി. വടക്കേനടയില്‍ നിന്നാരംഭിച്ച സന്ദേശയാത്ര ടൗണ്‍ചുറ്റി പടിഞ്ഞാറെനടയില്‍ ഗാന്ധി പ്രതിമക്കു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഐപ്‌സോ മണ്ഡലം പ്രസിഡന്റ് രാജന്‍ അക്കരപ്പാടം അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ് പുഷ്പണി, ഹൈമി ബോബി, മണ്ഡലം സെക്രട്ടറി ചന്ദ്രബാബു എടാടന്‍, സി.കെ പ്രശോഭന്‍, അരവിന്ദന്‍ കെ എസ് മംഗലം, പി സോമന്‍ പിള്ള, കലേഷ് എന്നിവര്‍ പ്രസംഗിച്ചു. സന്ദേശയാത്രക്ക് കെ രമേശന്‍, കെ.വി സുമ, ജി പൊന്നപ്പന്‍, സി.എന്‍ പ്രദീപ്, ഓമന മുരളിധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.