Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അധ്യാപികമാരെ വണങ്ങി ജനകീയ ഡോക്ടര്‍ക്ക് ആദരം അര്‍പ്പിച്ച് ശ്രീമഹാദേവ കോളേജ്
10/03/2022
വനിതാ ദിനത്തില്‍ ഡോ. ബിനാഷ ശ്രീധറിന് ശ്രീമഹാദേവ കോളേജില്‍ നല്‍കിയ ആദരം.

വൈക്കം: വൈവിധ്യമായ പരിപാടികളോടെ ശ്രീമഹാദേവ വിദ്യാലയങ്ങള്‍ വനിതാ ദിനം ആഘോഷമാക്കി. ശ്രീ മഹാദേവ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കര്‍മ്മപഥത്തില്‍ സുവര്‍ണ ശോഭ വിതറി വൈക്കത്തിന്റെ ജനകീയ ഡോക്ടറായി മാറിയ ഡോ. ബിനാഷ ശ്രീധറിനെ പൊന്നാട അണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു. കോളേജ് മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ആര്‍.എസ് മേനോന്‍ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. മാനേജര്‍ ബി മായ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ പി.ജി.എം നായര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസര്‍ ബിച്ചു എസ് നായര്‍, എം.എസ് ശ്രീജ, സൂര്യ, നവ്യ, അഞ്ജലി, ജോയ്‌സി, ദേവിക, കാര്‍ത്തിക, സന്ധ്യ, ആര്യ ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. ശ്രീമഹാദേവ ഐ.ടി.ഇ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച അധ്യാപികമാരെ ആദരിക്കല്‍ ചടങ്ങ് ശ്രീ മഹാദേവ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്തു. ഐ.ടി.ഇ പ്രിന്‍സിപ്പാള്‍ എം സേതു അധ്യക്ഷത വഹിച്ചു. സൗമ്യ എസ് നായര്‍ , എം ശോണിമ, സുകന്യ സുകുമാരന്‍, കെ എസ് മീര, രാഗ ഹരിവര്‍മ, ആഷാ ഗിരീഷ്, എസ് രജിത എന്നിവര്‍ പ്രസംഗിച്ചു.