Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വനിതാദിനത്തില്‍ മുതിര്‍ന്ന കുടുംബശ്രീയൂണീറ്റ് പ്രവര്‍ത്തകരെ ആദരിച്ചു
10/03/2022
വൈക്കം നഗരസഭ പത്താം വാര്‍ഡില്‍ കുടുംബശ്രീ യൂണീറ്റുകളുടെ നേതൃത്വത്തില്‍ പ്രായമായ വനിതകളെ പൊന്നാടയണിയിച്ച് ആദരിക്കുന്നു.

വൈക്കം: വൈക്കം നഗരസഭ പത്താം വാര്‍ഡില്‍ എ.ഡി.എസ് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ വനിതാ ദിനത്തോടനുബന്ധിച്ച് ഏഴു യൂണിറ്റുകളില്‍പെട്ട പ്രായമായ ഏഴു വനിതകളെ പൊന്നാടയണിയിച്ച് ആദരിച്ചു. ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, വാര്‍ഡ് കൗണ്‍സിലര്‍ എസ് ഹരിദാസന്‍ നായര്‍ എന്നിവര്‍ തങ്കമ്മ, ലീലാമണി, പത്മം, മേരി ജോയി, ഇന്ദിരാദേവി, ഓമന, സോമിനി എന്നിവരെയാണ് ആദരിച്ചത്. സമ്മേളനം ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എസ് ഹരിദാസന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.