Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരെ ആദരിച്ചു
09/03/2022
ലോക വനിതാദിനത്തില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വൈക്കം സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നടത്തിയ ചടങ്ങില്‍ വൈക്കം നിയോജകമണ്ഡലത്തിലെ വനിതാ പഞ്ചായത്ത് പ്രസിഡന്റുമാരെയും മറ്റു പ്രമുഖരെയും ആദരിക്കുന്നു.

വൈക്കം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ ലോക വനിതാദിനം ആഘോഷിച്ചു. വൈക്കം നിയോജക മണ്ഡലത്തിലെ വനിതാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍, വനിതാരത്‌നം പുരസ്‌കാര ജേതാവ് ഡോ. വൈക്കം വിജയലക്ഷ്മി എന്നിവരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. കോളേജ് അസി. പ്രൊഫ. ഡോ. രാജുമോന്‍ ടി മാവുങ്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് പുഷ്പമണി ഉദ്ഘാടനം ചെയ്തു. വൈക്കം വിജയലക്ഷ്മി, നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരന്‍, ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി, മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ഷാജിമോള്‍, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ എന്നവരെയാണ് ആദരിച്ചത്. ജില്ല യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. എസ്.പി സുജിത്ത്, യുവതി കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു അജി, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ലഫ്. റോയി മാത്യു, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ വിനു ചന്ദ്രന്‍, പ്രൊഫ. പാര്‍വതി ചന്ദ്രന്‍, അഡ്വ. റോണി മാത്യു, എസ് ഉദയകുമാരി എന്നിവര്‍ പ്രസംഗിച്ചു.