Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭ ശ്മശാനം പുതിയ സംവിധാനങ്ങളോടെ പ്രവര്‍ത്തനക്ഷമമാക്കി
09/03/2022
മാസങ്ങളായി പ്രവര്‍ത്തനം നിലച്ചുകിടന്ന വൈക്കം നഗരസഭുടെ ശ്മശാനം പുതിയ സംവിധാനങ്ങളോടെ പ്രവര്‍ത്തനക്ഷമമാക്കിയപ്പോള്‍ അതിന്റെ ട്രയല്‍ നഗരസഭ അധികൃതര്‍ പരിശോധിക്കുന്നു.

വൈക്കം: നഗരസഭ ശ്മശാനം പുതിയ സംവിധാനങ്ങള്‍ സജ്ജമാക്കി പ്രവര്‍ത്തനക്ഷമമാക്കി. മാസങ്ങള്‍ക്ക് മുമ്പ് കോവിഡ് ബാധിച്ചുമരിച്ചയാളുടെ മൃതശരീരം പൂര്‍ണമായി സംസ്‌കരിക്കാന്‍ കഴിയാതെ വന്നത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അന്ന് നഗരസഭ അധികൃതര്‍ അറ്റകുറ്റ പണികള്‍ നടത്തിയെങ്കിലും വീണ്ടും ശ്മശാനം പ്രവര്‍ത്തനരഹിതമായി. ആധുനിക സംവിധാനങ്ങളോടെ ശ്മശാനം ഇടവേളയില്ലാതെ പ്രവര്‍ത്തിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയതായി നഗരസഭ അധികൃതര്‍ അറിയിച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് ശ്മശാനം തുറന്നു പ്രവര്‍ത്തിക്കുന്നത്. ശ്മശാനത്തിന്റെ ബര്‍ണര്‍, ബ്ലോവര്‍, പ്യൂരിഫിക്കേഷന്‍ ടാങ്ക്, ബെഡ്, പാനല്‍ ബോര്‍ഡ് എന്നിവയെല്ലാം പൂര്‍ണമായും മാറ്റി തകരാര്‍ പരിഹരിച്ചു. ശ്മശാനം നന്നാക്കിയ ഹൈടെക് ക്രിമിറ്റോറിയം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ നിന്നും ആറു മാസത്തെ സംരക്ഷണവും വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതിനുശേഷം വാര്‍ഷിക അറ്റകുറ്റപണി കരാര്‍ നിലവില്‍ വരും. ബുധനാഴ്ച്ച ശ്മശാനത്തിന്റെ ട്രയല്‍ നടത്തി. നഗരസഭ ചെയര്‍ പേഴ്‌സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രീതാ രാജേഷ്, എബ്രഹാം പഴയകടവന്‍, ബി രാജശേഖരന്‍, ബി ചന്ദ്രശേഖരന്‍, ബിന്ദു ഷാജി, രാധിക ശ്യാം എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്ത് പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തി. ക്രിമിറ്റോറിയം ഉടന്‍ തന്നെ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനും, തുടര്‍ന്ന് നടത്തിപ്പ് കരാര്‍ നല്‍കാനും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി നഗരസഭ കൗണ്‍സിലിലേക്ക് ശുപാര്‍ശ ചെയ്തു.