Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാമ്പ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പൂയം ഉത്സവത്തിന് കൊടിയേറി
09/03/2022
അംബികാമാര്‍ക്കറ്റ് പരിയാരം എസ്എന്‍ഡിപി ശാഖയ്ക്ക് കീഴിലുള്ള മാമ്പ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയം ഉത്സവത്തിന് ക്ഷേത്രം തന്ത്രി ഭദ്രേശ്വന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം അംബികാമാര്‍ക്കറ്റ് പരിയാരം ശാഖക്കുകീഴിലുള്ള മാമ്പ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയം ഉത്സവത്തിന് ക്ഷേത്രം തന്ത്രി ഭദ്രേശ്വന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റി. മാര്‍ച്ച് 14ന് ആറാട്ടോടെ ഉത്സവം സമാപിക്കും. കൊടിയേറ്റിന് ശേഷം പായസദാനം, വൈകിട്ട് താലപ്പൊലി എന്നിവ നടത്തി. ശാഖാ പ്രസിഡന്റ് പി.ടി പ്രിന്‍സ്, സെക്രട്ടറി കെ.എം വിനോഭായ്, യൂണിയന്‍ കമ്മിറ്റി അംഗം ജി.എസ് ബൈജു, പി.വി ബാനര്‍ജി, ഭാരവാഹികളായ കെ.എന്‍ പവിത്രന്‍, പി.കെ പങ്കജാക്ഷന്‍, ബിജി ദാമോദരന്‍, കെ.വി വിജയന്‍, ജിജി, കെ.പി പ്രതാപന്‍, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സുധ സന്തോഷ്, അനില്‍കുമാര്‍, പി.വി സുന്ദരേശന്‍, കെ.ജി മുരളി, ഇന്ദു പ്രേംജി, നിമ്മി രാജേഷ്, വിനിത പങ്കജാക്ഷന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. മാര്‍ച്ച് 10ന് രാവിലെ 9ന് ബ്രഹ്മനാദം, വൈകിട്ട് 6.45ന് താലപ്പൊലി വരവ്, ഏഴിന് സംഗീത ഭജന, രാത്രി 8.30ന് നൃത്തനൃത്യങ്ങള്‍, 11ന് രാവിലെ 9.30ന് സൗന്ദര്യ ലഹരി, വൈകിട്ട് 6.45ന് താലപ്പൊലി വരവ്, 7.30ന് ആലപ്പുഴ വേദിക അവതരിപ്പിക്കുന്ന നാടന്‍പാട്ട്, പെരുംകളിയാട്ടം. 12ന് രാവിലെ 9.30ന് സര്‍പ്പത്തിന് കലശം, നൂറും പാലും, തളിച്ചുകൊട, 10.30ന് ദേവീമാഹാത്മ്യ പാരായണം, ഏഴിന് താലപ്പൊലി വരവ്, തുടര്‍ന്ന് അന്നദാനം, രാത്രി എട്ടിന് ദേവിക്ക് കളമെഴുത്തും പാട്ടും. 13ന് രാവിലെ ഒന്‍പതിന് നാരായണീയ പാരായണം, വൈകിട്ട് ഏഴിന് താലപ്പൊലി വരവ്, 7.15ന് കാവടി വരവ്, തുടര്‍ന്ന് അഭിഷേകം, രാത്രി 10ന് പള്ളിവേട്ട. 14ന് രാവിലെ ഒന്‍പതിന് ശ്രീബലി, 10ന് പാരായണം, വൈകിട്ട് 3ന് ആറാട്ടുബലി, തുടര്‍ന്ന് ആറാട്ട്, അന്നദാനം, രാത്രി 8ന് കൊടിയിറക്ക്, വലിയകാണിക്ക, വടക്കുപുറത്ത് വലിയ ഗുരുതി എന്നിവ നടക്കും.