Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വനിതാ ദിനാഘോഷം: ഡോ. ബിനാഷ ശ്രീധറിനെയും തഹസില്‍ദാര്‍ കെ.കെ ബിനിയെയും ആദരിച്ചു
09/03/2022
വനിതാ ദിനത്തില്‍ മികച്ച സേവകരായ ഡോ. ബിനാഷ ശ്രീധറിനെയും തഹസില്‍ദാര്‍ കെ.കെ ബിനിയെയും വൈക്കം ആശ്രമം സ്‌കൂളും എസ്.എന്‍.ഡി.പി വനിതാ യൂണിയനും ചേര്‍ന്ന് ആദരിക്കുന്നു.

വൈക്കം: വൈക്കത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. ആതുര സേവനരംഗത്തും, റവന്യു വകുപ്പിലും മികച്ച സേവനം നടത്തി പൊതുസമൂഹത്തിന്റെ സ്വീകര്യത നേടിയ തലയോലപ്പറമ്പ് ഗവ. ആശുപത്രി അസി. സര്‍ജന്‍ ഡോ. ബിനാഷ ശ്രീധര്‍നെയും വൈക്കം തഹസില്‍ദാര്‍ കെ.കെ ബിനിയെയും ആശ്രമം സ്‌ക്കൂളും, വൈക്കം എസ്.എന്‍.ഡി.പി വനിതാ യൂണിയനും ചേര്‍ന്ന് വനിതാ ദിനത്തില്‍ ആദരിച്ചു. എസ്.എന്‍.ഡി.പി യൂണിയന്‍ ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പള്‍ എ ജ്യോതി, എന്‍.എസ് പ്രോഗ്രാം ഓഫീസര്‍ മഞ്ജു എസ് നായര്‍, പ്രധാനാധ്യാപിക പി.ആര്‍ ബിജി, വി.എച്ച്.എസ്.ഇ പ്രോഗ്രാം ഓഫീസര്‍ ഇ.പി ബീന, എസ്.പി.സി ഓഫീസര്‍ പി.വി വിദ്യ, കെ.ബി മഞ്ജുള, വനിതാ യൂണിയന്‍ പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി ബീന അശേകന്‍, വൈസ് പ്രസിഡന്റ് രമാ സജീവന്‍, കനകമ്മ പുരുഷന്‍, മണി മോഹന്‍, സുശീല സാനു, സുശീല മഹേന്ദ്രന്‍, ബിനി പുരുഷോത്തമന്‍, സുനില അജിത്ത്, രത്നകുമാരി എന്നിവര്‍ പങ്കെടുത്തു.
വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തില്‍ നടത്തിയ വനിതാ ദിനാഘോഷം നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. മ്യൂസിയം സൂപ്രണ്ട് പി.കെ സജീവ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ ശ്രീകുമാര്‍, പ്രതിപക്ഷനേതാവ് കെ.പി സതീശന്‍, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ഷാജി, ശ്രീ മഹാദേവ കോളേജ് ഡയറക്ടർ പി.ജി.എം നായർ കാരിക്കോട്, മ്യൂസിയം മാനേജര്‍ ഗോകുല്‍ കൃഷ്ണ, സൗമ്യ എസ് നായർ, കെ.പി മനു എന്നിവര്‍ പ്രസംഗിച്ചു.
തലയോലപ്പറമ്പ് എസ്.എന്‍.ഡിപി യൂണിയന്‍ വനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ വനിതാദിനത്തില്‍ മെഡിക്കല്‍ ക്യാമ്പ്, ഗുരുദേവ പ്രഭാഷണം, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍, പ്രസാദഊട്ട് എന്നിവ നടത്തി. ദിനാചരണം യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് ജയ അനില്‍ അധ്യക്ഷത വഹിച്ചു. സുനിത അജിത് സന്ദേശം നല്‍കി. ചെമ്പ് പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനിത അജിത്ത്, മിഠായികുന്നം ശാഖ സെക്രട്ടറി രാധാമണി, മുതിര്‍ന്ന വനിതാസംഘം പ്രവര്‍ത്തക ലീല സുകുമാരന്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് നടന്ന ഹോമിയോ മെഡിക്കല്‍ ക്യാമ്പിന് ഡോ. വീണ, ഡോ. സുജ, ഡോ. ജീന എന്നിവര്‍ നേതൃത്വം നല്‍കി. എസ് അനില്‍കുമാര്‍ ഗുരുദേവ പ്രഭാഷണം നടത്തി. സെക്രട്ടറി ധന്യ പുരുഷോത്തമന്‍, കെ.എസ് അജീഷ്‌കുമാര്‍, ബീനാ പ്രകാശന്‍, രാജി ദേവരാജന്‍, ആശ അനീഷ്, സലിജ അനില്‍കുമാര്‍, വത്സാ മോഹനന്‍, വി.ആര്‍ ശ്രീകല, ഓമന രാമകൃഷ്ണന്‍, മജീഷ ബിനു എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.