Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെണ്‍കരുത്ത് വിളിച്ചോതി വനിതാദിനാഘോഷം
08/03/2022
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വൈക്കം ജനമൈത്രി പോലീസിന്റെയും, ജനമൈത്രി സമിതിയുടെയും നേതൃത്വത്തില്‍ മികച്ച സേവകരായ പത്ത് വനിതകളെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചപ്പോള്‍.

വൈക്കം: സ്ത്രീസൗഹൃദ കൂട്ടായ്മകള്‍ സംഘടിപ്പിച്ചും സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിച്ചും, ആടിയും പാടിയും ഒത്തുചേര്‍ന്നും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വൈക്കത്ത് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. സേവന രംഗത്ത് വ്യത്യസ്ത നിലവാരം പുലര്‍ത്തിയ പത്ത് വനിതകളെ വൈക്കം ജനമൈത്രി പോലീസിന്റെയും, ജനമൈത്രി സമിതിയുടെയും നേതൃത്വത്തില്‍ ലോക വനിതാ ദിനത്തില്‍ ഉപഹാരങ്ങളും പൊന്നാടയും നല്‍കി ആദരിച്ചു. സത്യാഗ്രഹ സ്മാരകഹാളില്‍ നടത്തിയ സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. എസ്.ഐ അജ്മല്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. വനിതാ സെല്‍ഫ് ഡിഫന്‍സ് ഗ്രൂപ്പ് രൂപീകരണം വൈക്കം എസ്.എച്ച്.ഒ കെ.ജി കൃഷ്ണന്‍പോറ്റി ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, ഡോ. ലൈല ബീഗം, ഡോ. ബിന്ദു നായര്‍, ഡോ. എസ്.കെ ഷീബ, പി.പി ശോഭ, സിസ്റ്റര്‍ പ്രഭാത്, കെ.ടി വത്സല, ടി ഷീലാകുമാരി, കുഞ്ഞുമോള്‍ സത്യന്‍, രമാ സുരേഷ് എന്നിവരെയാണ് ആദരിച്ചത്. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സഭാഷ്, കെ.പി സതീശന്‍, ബിന്ദു ഷാജി, സിന്ധു കെ ഹരിദാസ്, പി സോമന്‍ പിള്ള, കെ ശിവപ്രസാദ്, സിസിലി ചന്ദ്രന്‍, പി.എം സന്തോഷ്‌കുമാര്‍, ബി സിജി, ലേഖാ അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ത്രീ ശാക്തീകരണം എന്നി വിഷയത്തില്‍ അഡ്വ. ചാര്‍ളി പോള്‍ ക്ലാസ് എടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരം ലഭിച്ച ഗായിക വൈക്കം വിജയലക്ഷ്മിയെ വനിതാദിനത്തില്‍ വൈക്കം നഗരസഭയുടെ നേതൃത്വത്തില്‍ വിജയലക്ഷ്മിയുടെ വസതിയില്‍ എത്തി ആദരിച്ചു. ചെയര്‍പേഴ്‌സണ്‍ രേണുകാ രതീഷും, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷും ചേര്‍ന്ന് പൊന്നാടയണിയിച്ചു. കൗണ്‍സിലര്‍മാരായ എന്‍ അയ്യപ്പന്‍, രാജശ്രീ വേണുഗോപാല്‍, വിജയലക്ഷ്മിയുടെ അച്ഛന്‍ മുരളീധരന്‍, അമ്മ വിമല എന്നിവരും പങ്കെടുത്തു.

കേരള മഹിളാസംഘം വൈക്കം മണ്ഡലം കമ്മിറ്റി നടത്തിയ വനിതാ ദിനാചരണം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ശ്രീദേവി ജയന്‍ അധ്യക്ഷത വഹിച്ചു.  വി.ആര്‍ രജിത മുഖ്യപ്രഭാഷണം നടത്തി. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, അസി. സെക്രട്ടറി കെ അജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് ബിജു, മഹിളാസംഘം മണ്ഡലം സെക്രട്ടറി മായാ ഷാജി,  ട്രഷറര്‍ കെ പ്രിയമ്മ, സുജാത മധു, രത്‌നമ്മ പത്മനാഭന്‍, പി.ആര്‍ രജനി എന്നിവര്‍ പ്രസംഗിച്ചു.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ വനിതാ ദിനാചരണം വര്‍ക്കിങ് വുമെന്‍സ് ജില്ലാ കണ്‍വീനര്‍ കെ.ബി രമ ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് അമ്പിളി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം പി.കെ മല്ലിക, ഏരിയാ സെക്രട്ടറി രഞ്ജുഷ ഷൈജി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സലില, വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ അനില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സുഷമ സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ ആശ ബാബു, ലിസി സണ്ണി, ഷിനി സിജു, വി.കെ ഓമന, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ വല്‍സ, ബിന്ദു സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.