Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മോഴിക്കോട് ക്ഷേത്രത്തില്‍ പൂയം മഹോത്സവത്തിന് കൊടിയേറി
08/03/2022
ടി.വി പുരം മോഴിക്കോട് ശ്രീകുമാരമംഗലപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയം മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ഹംസാനന്ദന്‍ കൊടിയേറ്റുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 115-ാം നമ്പര്‍ ടി.വി പുരം കണ്ണുകെട്ടുശ്ശേരി ശാഖയുടെ കീഴിലുള്ള മോഴിക്കോട് ശ്രീകുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പൂയം മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ഹംസാനന്ദന്‍ കൊടിയേറ്റി. മനുശാന്തി, ഷാജി ശാന്തി എന്നിവര്‍ സഹകാര്‍മികരായി. ഉത്സവത്തോടനുബന്ധിച്ച് 28-ാമത് പുനഃപ്രതിഷ്ഠാ വാര്‍ഷികവും ആഘോഷിച്ചു. കൊടിയേറ്റാനുള്ള കൊടിക്കയര്‍ ആഘോഷപൂര്‍വം ക്ഷേത്രത്തില്‍ കൊണ്ടുവന്നു. വിവിധ ദിവസങ്ങളില്‍ മഹാഗണപതിഹോമം, കാഴ്ച ശ്രീബലി, അത്താഴപൂജ, ഗുരുപൂജ, തിരുവാതിര, കീര്‍ത്തനാലാപനം, കാവടി ഘോഷയാത്ര എന്നിവ നടത്തും. മാര്‍ച്ച് 14ന് പൂയം മഹോത്സവം ആഘോഷിക്കും. രാവിലെ 6.30ന് കാവടി അഭിഷേകം, ഗുരുപൂജ, കലശാഭിഷേകം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്, വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, ആറാട്ട് പുറപ്പാട്, ക്ഷേത്രകുളത്തില്‍നിന്നും പൂജ കഴിഞ്ഞ് തിരിച്ചെഴുന്നള്ളിപ്പ്, രാത്രി എട്ടിന് ഭക്തിഗാനാമൃതം എന്നിവ നടക്കും. കൊടിയേറ്റ് ചടങ്ങിന് ക്ഷേത്രം പ്രസിഡന്റ് പി.വി റോയ്, സെക്രട്ടറി സലിംകുമാര്‍, വൈസ് പ്രസിഡന്റ് കുഞ്ഞുമോന്‍, ഷിബു, രഞ്ജിത്ത്, അനുമോദ്, കൃഷ്ണദേവ് എന്നിവര്‍ നേതൃത്വം നല്‍കി.