Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ വൈക്കം പൗരാവലി അനുശോചിച്ചു
08/03/2022
പാണക്കാട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ കച്ചേരിക്കവലയില്‍ നടത്തിയ അനുശോചന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് അനുശോചന പ്രസംഗം നടത്തുന്നു.
വൈക്കം: പാണക്കാട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ വൈക്കം പൗരാവലി യോഗം അനുശോചിച്ചു. വൈക്കം മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കച്ചേരിക്കവലയില്‍ നടന്ന യോഗത്തില്‍ രാഷ്ട്രീയ സാമുദായിക സാമൂഹ്യ സാംസ്‌കാരിക പ്രതിനിധികള്‍ പങ്കെടുത്തു. സര്‍വ്വ മത സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും ഉടമയായിരുന്ന തങ്ങള്‍ ജാതിമത രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും സര്‍വ്വസമ്മതനായിരുന്നുവെന്ന് യോഗം അനുസ്മരിച്ചു. അഡ്വ.  പി.എം ജമാല്‍കുട്ടി അധ്യക്ഷത വഹിച്ചു. എം അബു അനുശോചന പ്രമേയം അവതരിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ എം.ഡി ബാബുരാജ്, അക്കരപ്പാടം ശശി, പോള്‍സണ്‍ ജോസഫ്, പി. ശശിധരന്‍, സുഭാഷ്, എബ്രഹാം പഴയകടവന്‍, ജോണി വളവത്ത്, ആര്‍. ഗിരീശന്‍, അഡ്വ. ഷൈല ആസാദ്, എം.കെ രവീന്ദ്രന്‍, സുനില്‍ കുമാര്‍, വൈക്കം ജയന്‍, സുബൈര്‍, റജീര്‍ എന്നിവര്‍ പ്രസംഗിച്ചു.