Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡിവൈഎഫ്‌ഐ വൈക്കം ബ്ലോക്ക് സമ്മേളനം
07/03/2022
ഡിവൈഎഫ്‌ഐ വൈക്കം ബ്ലോക്ക് സമ്മേളനം എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഡിവൈഎഫ്‌ഐ വൈക്കം ബ്ലോക്ക് സമ്മേളനം ഇടയാഴം രുക്മണി ഓഡിറ്റോറിയത്തില്‍ സമ്മേളനം എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം വാണി രവീന്ദ്രന്‍ രക്തസാക്ഷി പ്രമേയവും ബ്ലോക്ക് ട്രഷറര്‍ അഡ്വ എ മനാഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്രിജിന്‍ പ്രകാശ്, റോബിന്‍ ചാക്കോ, ആദിത്യ റെജിമോന്‍ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജില്ലാ വൈസ് പ്രസിഡന്റ് മഹേഷ് ചന്ദ്രന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിപിഎം ഏരിയാ സെക്രട്ടറി കെ അരുണന്‍, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ.ആര്‍ അജയ് , സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു അജി, ജില്ലാ സെക്രട്ടറിയേറ്റംഗം ടി എസ് ശരത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അംബരീഷ് ജി വാസു, പി.സി അനില്‍കുമാര്‍, സംഘാടക സമിതി ചെയര്‍മാന്‍ എന്‍ സുരേഷ് കുമാര്‍, അലക്‌സ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ബ്രിജിന്‍ പ്രകാശ് (പ്രസിഡന്റ്), പി.എ അനുരാജ്, കെ ദീപേഷ് (വൈസ് പ്രസിഡന്റ്), ആനന്ദ് ബാബു (സെക്രട്ടറി), കെ.എം കണ്ണന്‍, അലീന റെജി (ജോയിന്റ് സെക്രട്ടറി), സബീര്‍ ഇബ്രാഹിം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.