Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.പി.എസ്.ടി.എ അധ്യാപകരെയും വിദ്യാര്‍ഥികളെയും ആദരിച്ചു
07/03/2022
കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടത്തിയ സമ്മേളനവും സംസ്ഥാന ജനറല്‍ സെക്രട്ടറി സി പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ സമ്മേളനവും ഉപഹാര വിതരണവും വിശിഷ്ട വ്യക്തികളെ ആദരിക്കലും നടത്തി. സംസ്ഥന ജനറല്‍ സെക്രട്ടറി സി പ്രദീപ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് പി.ആര്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകരെയും, കോവിഡിന്റെ മുന്നണി പോരാളികളായി പ്രവര്‍ത്തിച്ച അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി , നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ഡി.സി.സി ട്രഷറര്‍ ജയ്‌ജോണ്‍ പേരയില്‍, സംഘടന ഭാരവാഹികളായ ജോണ്‍സണ്‍ സി ജോസഫ്, പി.വി ഷാജിമോന്‍, കെ.സി ജോണ്‍സണ്‍, സ്റ്റാന്‍ലി ജോര്‍ജ്, പി പ്രദീപ്, കെ.ടി അനില്‍കുമാര്‍, വി.ജെ സജിമോന്‍, എന്‍.ഡി ജോസഫ്, സീമ ബാലകൃഷ്ണന്‍, ഷിനു ജോസഫ്, ജയ്സണ്‍, ടി.ടി ബൈജു, ബോബി ജോസ്, വന്ദന പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.