Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുതിര്‍ന്നവര്‍ക്കും തൊഴിലുറപ്പ് തൊഴിലളികള്‍ക്കുമായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി
07/03/2022
കടുത്തുരുത്തി ജീവന്‍മിത്ര ചാരിറ്റബിള്‍ ട്രസ്റ്റ് പാലാംകടവ് ശാഖയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുമായി നടത്തിയ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് മറവന്‍തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: കടുത്തുരുത്തി ജീവന്‍മിത്ര ചാരിറ്റബിള്‍ ട്രസ്റ്റ് പാലാംകടവ് ശാഖയുടെ നേതൃത്വത്തില്‍ തൊടുപുഴ ധന്വന്തരി വൈദ്യശാല തലയോലപ്പറമ്പ്, എസ്.എന്‍.എ വൈദ്യശാല തലയോലപ്പറമ്പ് എന്നിവയുടെ സഹകരണത്തോടെ മുതിര്‍ന്ന പൗരന്‍മാര്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുമായി സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പില്‍ പങ്കെടുത്തവരെ പരിശോധനയ്ക്ക് വിധേയമാക്കി ആവശ്യമായ മരുന്നുകള്‍ നല്‍കി. ഒന്നരലക്ഷം രൂപയുടെ മരുന്നുകളാണ് പാലാംകടവില്‍ നടന്ന ക്യാമ്പില്‍ വിതരണം ചെയ്തത്. മറവന്‍തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഗീത ദിനേശന്‍ അധ്യക്ഷത വഹിച്ചു. ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ റഷീദ് മാളൂസ്, വൈസ് ചെയര്‍മാന്‍ അഡ്വ. പി.വി കൃഷ്ണകുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സുനില്‍, സി.ഡി.എസ് മെമ്പര്‍ അമ്പിളി പറയന്തറ, സൈക്കോളജിസ്റ്റ് ഡോ. സജിത്ത് ധന്വന്തരി, വൈദ്യശാലയിലെ ഡോക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.