Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെരുമാശ്ശേരി ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലെ കളംപാട്ടും പൂജയും ഭക്തിസാന്ദ്രമായി
06/03/2022
വൈക്കം പെരുമാശ്ശേരി ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് ഭദ്രകാളിയുടെ കളംവരച്ചു നടത്തിയ കളംപാട്ടും പൂജയും.

വൈക്കം: പെരുമാശ്ശേരി ശ്രീദുര്‍ഗാ ഭഗവതിക്ഷേത്രത്തില്‍ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന ഭദ്രകാളിയുടെ കളംവരച്ചു നടത്തിയ കളംപാട്ട് ഭക്തിസാന്ദ്രമായി. ദാരികവധം കഴിഞ്ഞു വരുന്ന ഭദ്രകാളിയുടെ സന്ദര്‍ഭമാണ് വര്‍ണപ്പൊടികള്‍ ചേര്‍ത്ത് വരച്ചത്. കളമെഴുത്താചാര്യന്‍ രാജേഷ് പാമ്പാടിയാണ് ഭദ്രകാളിയുടെ പൂര്‍ണരൂപം വരച്ചത്. കളംപാട്ട് ആചാര്യന്മാരായ സജീവ് പട്ടണക്കാട്, സതീശന്‍ പട്ടണക്കാട്, വിശ്വംഭരന്‍ വയലാര്‍ എന്നിവരുടെ സംഘമാണ് കളംപൂജയും പാട്ടും നടത്തിയത്. മേല്‍ശാന്തി നീലകണ്ഠസ്വാമി ടി.വി പുരം, അജിത് നമ്പൂതിരി ചോറ്റാനിക്കര എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. അന്നദാനം, തിരുവാതിരകളി എന്നിവയും നടത്തി. ഞായറാഴ്ച നടത്തിയ അന്നദാനത്തില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. വൈകിട്ട് താലപ്പൊലിയും നടത്തി. തിങ്കളാഴ്ച കുംഭഭരണി ആഘോഷിക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് ഉദയപ്പന്‍ മായംപള്ളിച്ചിറ, വൈസ് പ്രസിഡന്റ് സുരേഷ് കാവുമ്മേല്‍, സെക്രട്ടറി സന്തോഷ് കുമാര്‍ മനയത്ത് പുത്തന്‍പുര, ജോയിന്റ് സെക്രട്ടറി വിഷ്ണു കാവുമ്മേല്‍, ട്രഷറര്‍ മനീഷ് മൂശാറയില്‍, ദേവസ്വം മാനേജര്‍ ബിജു നികര്‍ത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.