Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വനിതാരത്‌ന പുരസ്‌കാരം നേടിയ വൈക്കം വിജയലക്ഷ്മിയെ ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ ആദരിച്ചു
06/03/2022
വനിതാരത്‌ന പുരസ്‌കാരം നേടിയ വൈക്കം വിജയലക്ഷ്മിയെ ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ പ്രസിഡന്റ് പി.വി ബിനേഷ് പൊന്നാട അണിയിച്ച് ആദരിക്കുന്നു.

വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരം ലഭിച്ച ഗാനകോകിലം ഡോ. വൈക്കം വിജയലക്ഷ്മിയെ ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത എന്ന നിലയിലാണ് പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് കലാപരിപാടി അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു വൈക്കം വിജയലക്ഷ്മി. വിജയലക്ഷ്മിക്ക് അവാര്‍ഡ് ലഭിച്ച വിവരം അറിഞ്ഞ ക്ഷേത്രഭാരവാഹികള്‍ ആദരവ് ഒരുക്കുകയായിരുന്നു. ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ് വിജയലക്ഷ്മിയെ പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്റ് രമേഷ് പി ദാസ്, സെക്രട്ടറി കെ.വി പ്രസന്നന്‍, ജോയിന്റ് സെക്രട്ടറി കെ.എസ് സാജു കോപ്പുഴ, ട്രഷറര്‍ കെ.വി പ്രകാശന്‍, ജോയിന്റ് സെക്രട്ടറി പി.ടി നടരാജന്‍, എന്‍ ശശീന്ദ്രന്‍, പി.എസ് പ്രസന്ന, വി.വി ഷാജി, എം.കെ ദിനമണി, ജി ശശി, വി.ഡി സന്തോഷ്, സുഖലാല്‍, എ.ജി ബിജു, എന്‍.എന്‍ പവനന്‍, പി.ആര്‍ തിരുമേനി, ടി.എസ് സജീവ്, കെ.എസ് പ്രീജു, പി.പി സന്തോഷ്, വിജയലക്ഷ്മിയുടെ അച്ഛന്‍ മുരളീധരന്‍, അമ്മ വിമല എന്നിവരും പങ്കെടുത്തു.