Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്ട്രീറ്റ് ടൂറിസം പദ്ധതി: മറവന്‍തുരുത്ത് പഞ്ചായത്ത് റിസോര്‍സ് ഡയറക്ടറി പ്രകാശനം ചെയ്തു
06/03/2022
ഉത്തരവാദിത്ത ടൂറിസം മിഷന്‍ മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തുമായി ചേര്‍ന്നു നടപ്പാക്കുന്ന സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ റിസോഴ്‌സ് ഡയറക്ടറി പ്രകാശനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കുന്നു.

വൈക്കം: ഉത്തരവാദിത്ത ടൂറിസം മിഷന്‍ മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തുമായി ചേര്‍ന്നു നടപ്പാക്കുന്ന സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ റിസോഴ്‌സ് ഡയറക്ടറി പ്രകാശനവും പരിശീലനങ്ങളുടെ ഉദ്ഘാടനവും മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. ഓരോ പ്രദേശത്തിന്റെയും സാധ്യതയ്ക്ക് അനുസരിച്ച് കണ്ടറിയാനാവുന്നതും അനുഭവവേദ്യത ഉറപ്പാക്കുന്നതും പരമ്പരാഗത ജീവിത രീതികള്‍ക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നല്‍കുന്നതുമായ സ്ട്രീറ്റുകള്‍ ഉറപ്പാക്കുന്നതാണ് പദ്ധതി. പൂര്‍ണമായി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കാന്‍ വിഭാവനം ചെയ്യുന്ന പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനക്കള്‍ക്കും തദ്ദേശവാസികള്‍ക്കും വിനോദസഞ്ചാര പ്രക്രിയയില്‍ മുഖ്യപങ്ക് വഹിക്കാനാവുംവിധമാണ് നടപ്പാക്കുന്നത്. നാടിന്റെ തനിമ സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്ന പുതിയ ടൂറിസം സംസ്‌കാരത്തിലേക്ക് നാടിനെ കൈപിടിച്ച് ഉയര്‍ത്തുകയാണ് സ്ട്രീറ്റ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതി മറവന്‍തുരുത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. കുലശേഖരമംഗലം മാറ്റപ്പറമ്പ് എന്‍ഐഎം യുപി സ്‌കൂള്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ പദ്ധതി വിശദീകരണവും റിപ്പോര്‍ട്ട് അവതരണം നടത്തി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത്, മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍  സലില, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഷമ സന്തോഷ്, മറവന്‍തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി  പ്രതാപന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സീമ ബിനു, പി.കെ മല്ലിക, ബിന്ദു പ്രദീപ്, പഞ്ചായത്ത് സെക്രട്ടറി കെ.സുരേഷ് കുമാര്‍, ടൂറിസം വികസന സമിതി കണ്‍വീനര്‍ ടി.കെ സുവര്‍ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മറവന്‍തുരുത്തിന് പുറമേ കോട്ടയം ജില്ലയിലെ തന്നെ മാഞ്ചിറ, കോഴിക്കോട് ജില്ലയിലെ കടലുണ്ടി, പാലക്കാട് ജില്ലയിലെ തൃത്താല, പട്ടിത്തറ, കണ്ണൂര്‍ ജില്ലയിലെ പിണറായി, അഞ്ചരക്കണ്ടി, കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ, ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വയനാട് ജില്ലയിലെ ചേകാടി എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.