Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീട്ടുമുറ്റത്തെ പച്ചക്കറികള്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് നല്‍കി മാതൃകയായി ശിഖയും നിഖയും
05/03/2022
വൈക്കം പള്ളിപ്രത്തുശ്ശേരി സെന്റ് ലൂയിസ് യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളായ ശിഖയും നിഖയും വീട്ടുമുറ്റത്തും മട്ടുപ്പാവിലും കൃഷി ചെയ്ത പച്ചക്കറികള്‍ സ്‌കൂളിലെ ഉച്ചഭക്ഷണ പരിപാടിക്കായി അധ്യാപകര്‍ക്ക് കൈമാറുന്നു.

വൈക്കം: വീട്ടുമുറ്റത്തും മട്ടുപ്പാവിലും കൃഷി ചെയ്ത പച്ചക്കറികള്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടിക്ക് നല്‍കി മാതൃകയായി വൈക്കം പള്ളിപ്രത്തുശ്ശേരി സെന്റ് ലൂയിസ് യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളായ ശിഖ സുധീറും നിഖ സുധീറും. ആറാം ക്ലാസിലും നഴ്‌സറിയിലും പഠിക്കുന്ന കുട്ടികള്‍ കൃഷി കാര്യങ്ങളില്‍ വലിയ താല്‍പര്യമാണ് കാണിക്കുന്നത്. ഈ താല്‍പര്യം മനസിലാക്കി സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളുമാണ് കൃഷിക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കിയത്. കോവിഡിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചിട്ട കാലത്ത് കൃഷി പണിക്കായി ശിഖയും നിഖയും സമയം മാറ്റിവച്ചു. പഠനത്തിനൊപ്പം കൃഷിക്കുംകൂടി അവധിക്കാലം പ്രയോജനപ്പെടുത്തി. ചീര, തക്കാളി, പച്ചമുളക്, വെണ്ട എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തത്. വീട്ടുമുറ്റവും വീടിന്റെ ടെറസുമായിരുന്നു കൃഷിയിടങ്ങള്‍. മാതാപിതാക്കളായ സ്‌കൂള്‍ പി.ടി.എ എക്‌സി. അംഗം സുധീറും രജിയും ശിഖയുടെയും നിഖയുടെയും ഉദ്യമത്തിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. ഹെഡ്മാസ്റ്റര്‍ ബൈജു മോന്‍ ജോസഫ്, അധ്യാപികമാരായ സ്റ്റെല്ല ജോസഫ് , സിസ്റ്റര്‍ സ്മിത പൗലോസ്, സിസ്റ്റര്‍ റിറ്റി പോള്‍, റെജി ജോസഫ്, കെ.ജെ ജിന്‍സി എന്നിവര്‍ വീട്ടിലെത്തി പച്ചക്കറികള്‍ ഏറ്റുവാങ്ങി. വീട്ടുമുറ്റത്തെ വിളവെടുപ്പ് വീട്ടുകാര്‍ക്കും അയല്‍പക്കക്കാര്‍ക്കും അധ്യാപകര്‍ക്കും നവ്യാനുഭവമായി.