Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യ പുരസ്‌കാരത്തിനുള്ള കൃതികള്‍ ക്ഷണിച്ചു
08/04/2016

യുവകലാ സാഹിതി യു.എ.ഇ ഷാര്‍ജ ഘടകം നല്‍കുന്ന വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യ പുരസ്‌കാരത്തിനുള്ള കൃതികള്‍ ക്ഷണിച്ചു. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് തെരഞ്ഞെടുക്കപ്പെടുന്ന കൃതിക്ക് നല്‍കുന്നത്. ഈ വര്‍ഷം കവിതയ്ക്ക് പുരസ്‌കാരം നല്‍കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. 2012 മുതല്‍ 2015 വരെ പുറത്തിറങ്ങിയ കാവ്യപുസ്തകങ്ങളാണ് പരിഗണിക്കുന്നത്. കൃതികളുടെ രണ്ട് സെററ് കോപ്പി എം.ഡി ബാബുരാജ്, സെക്രട്ടറി, യുവകലാ സാഹിതി വൈക്കം മണ്ഡലം കമ്മിറ്റി, വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ ഓഫീസ് (ഇണ്ടംതുരുത്തി മന), വടക്കേനട, വൈക്കം, കോട്ടയം എന്ന മേല്‍വിലാസത്തില്‍ അയക്കണം. കൃതികള്‍ ലഭിക്കേണ്ട അവസാനതീയതി : ഏപ്രില്‍ 20.