Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഗതിരഹിത കേരളം പദ്ധതി: പോഷകാഹാരകിറ്റുകള്‍ വിതരണം ചെയ്തു
05/03/2022
വൈക്കം നഗരസഭ അഗതിരഹിത കേരളം പദ്ധതിയില്‍പെടുത്തി 130 കുടുംബങ്ങള്‍ക്കുള്ള പോഷകാഹാരകിറ്റ് വിതരണം ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭ കുടുംബശ്രീയുടെ നേത്യത്വത്തില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച അഗതിരഹിത കേരളം പദ്ധതിയില്‍പെടുത്തി നഗരസഭയുടെ 26 വാര്‍ഡുകളില്‍പെട്ട 130 കുടുംബങ്ങളിലെ ഗുണഭോക്താക്കള്‍ക്കുള്ള പോഷകാഹാര കിറ്റ് വിതരണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പിടി സുഭാഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ ശ്രീകുമാര്‍, കൗണ്‍സിലര്‍മാരായ രാജശ്രീ വേണുഗോപാല്‍, എം.കെ മഹേഷ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സല്‍ബി ശിവദാസ്, വൈസ് ചെയര്‍പേഴ്‌സണ്‍ രത്‌നമ്മ വിജയന്‍, സിഡിഎസ് അംഗങ്ങളായ ലതിക പുഷ്‌കരന്‍, മിനി പ്രസന്നന്‍, ഷക്കീല എന്നിവര്‍ പങ്കെടുത്തു.