Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രമം എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സൗണ്ട് സിസ്റ്റവും റേഡിയോ സംവിധാനവുമായി
04/03/2022
വൈക്കം ആശ്രമം എല്‍.പി സ്‌കൂളില്‍ പി.ടി.എയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയ സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനം എസ്.ഐ അജ്മല്‍ ഹുസൈന്‍ നിര്‍വഹിക്കുന്നു.

വൈക്കം: സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ എല്‍.പി. സ്‌കൂളില്‍ പി.ടി.എയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയ സൗണ്ട് സിസ്റ്റത്തിന്റെ സമര്‍പ്പണവും കുട്ടികളുടെ റേഡിയോ സ്വിച്ച് ഓണ്‍ കര്‍മവും നടത്തി. സൗണ്ട് സിസ്റ്റത്തിന്റെ സമര്‍പ്പണം വൈക്കം സ്റ്റേഷന്‍ എസ്.ഐ അജ്മല്‍ ഹുസൈന്‍ നിര്‍വഹിച്ചു. കുട്ടികളുടെ റേഡിയോ സ്വിച്ച് ഓണ്‍ കര്‍മം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് നിഷാ ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ പി.ടി ജിനീഷ്, വൈക്കം എ.ഇ.ഒ പ്രീത രാമചന്ദ്രന്‍, ആര്‍ സന്തോഷ്, എസ് ഷാനവാസ്, പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള, പ്രധാനാധ്യാപിക പി.ആര്‍ ബിജി, പ്രിന്‍സിപ്പാള്‍ എ ജ്യോതി, എം.പി.ടി.എ പ്രസിഡന്റ് സുജ രാജന്‍, പി.ടി.എ വൈസ് പ്രസിഡന്റ് ധന്യ ഷിജു, പി.എസ് പ്രതീഷ്, കെ.എ സ്റ്റാലിന്‍കുമാര്‍, പി ജോസഫ്, കാര്‍ത്തിക് വിപിന്‍, കെ.ടി പ്രതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂളിനെ സഹായിച്ച സുമനസ്സുകളെ ചടങ്ങില്‍ ആദരിച്ചു.