Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകര്‍ക്ക് ബോധവല്‍കരണവും പച്ചക്കറി തൈ വിതരണവും നടത്തി
04/03/2022
വൈക്കം നഗരസഭയുടെയും, കൃഷിഭവന്റെയും നേതൃത്വത്തില്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടിയും കര്‍ഷകര്‍ക്ക് നല്‍കുന്ന പച്ചക്കറി തൈകളുടെ വിതരണവും നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ വൈക്കം കൃഷിഭവന്റെയും, നഗരസഭയുടെയും നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി കപ്പാസിറ്റി ബില്‍ഡിങ് ട്രെയ്‌നിങ് നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി. സുഭാഷ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ കെ ഷീലാറാണി അധ്യക്ഷത വഹിച്ച യോഗത്തില്‍ പച്ചക്കറി കൃഷിയെ പരിപോഷിപ്പിക്കാന്‍ നൂറു കുടുംബങ്ങള്‍ക്ക് 1500 വിവിധയിനം പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. കൃഷി വിദഗ്ധന്‍ റിട്ട. പ്രൊഫ. എന്‍.കെ ശശിധരന്‍, പച്ചക്കറി തൈകള്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്ന കെ.കെ ചെല്ലപ്പന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ആത്മ വിഭാഗം ഉദ്യോഗസ്ഥരായ ആശാ കുര്യന്‍, ജിബി ജോസഫ്, കൃഷി അസി. മെയ്‌സന്‍ മുരളി, പരിശീലകന്‍ ആരോമല്‍ രാജേന്ദ്രന്‍, സി.ഡി.എസ് മെമ്പര്‍ ഷൈനി സുമേഷ് എന്നിവര്‍ പ്രസംഗിച്ചു.