Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്രഹ്മകലശം എഴുന്നള്ളിച്ച് ഓംകാരേശ്വരം ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി
03/03/2022
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രം തന്ത്രി നാരായണ പ്രസാദിന്റെ നേതൃത്വത്തില്‍ ബ്രഹ്മകലശം എഴുന്നള്ളിക്കുന്നു.

വൈക്കം: ശ്രീനാരായണഗുരു അവസാനമായി കണ്ണാടിയില്‍ പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവം തുടങ്ങി. കൊടിയേറി ഉത്സവം തുടങ്ങുന്നതിന് പകരം കലശം എഴുന്നള്ളിച്ച് ഉത്സവം തുടങ്ങുന്ന ആചാരമാണിവിടെ. ക്ഷേത്രം തന്ത്രി ശിവഗിരിമഠം നാരായണ പ്രസാദ് ക്ഷേത്രം മേല്‍ശാന്തി വിഷ്ണു ശാന്തി, ഗുരുമന്ദിരം ശാന്തി ശരത് ശാന്തി എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെ 8.30ന് ഗണപതിഹോമം, കലശപൂജ, നവകം, പഞ്ചഗവ്യം എന്നിവയ്ക്ക് ശേഷം കലശപൂജ നടത്തി ബ്രഹ്മകലശം പുറത്തേക്ക് എഴുന്നള്ളിച്ചു. തുടര്‍ന്ന് ഉത്സവത്തിന്റെ ആദ്യ ശ്രീബലിയും പറനിറക്കലും നടത്തി. വൈകിട്ട് വിളക്ക് പൂജ, കാഴ്ചശ്രീബലി, ദീപകാഴ്ച, എസ്.എന്‍.ഡി.പി യോഗം 120-ാം നമ്പര്‍ ശാഖാ വനിതാ സമാജത്തിന്റെ താലപ്പൊലി, രാത്രി ഏഴിന് പ്രസാദഊട്ട്, തുടര്‍ന്ന് പാലാ കമ്മ്യൂണിക്കേഷന്റെ ഗാനമേളയും നടത്തി. ബ്രഹ്മകലശം എഴുന്നള്ളിപ്പിന് ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ്, വൈസ് പ്രസിഡന്റ് രമേഷ് പി ദാസ്, സെക്രട്ടറി കെ.വി പ്രസന്നന്‍, ജോയിന്റ് സെക്രട്ടറി കെ.എസ് സാജു കോപ്പുഴ, ട്രഷറര്‍ കെ.വി പ്രകാശന്‍, ജോയിന്റ് സെക്രട്ടറി പി.ടി നടരാജന്‍, എന്‍ ശശീന്ദ്രന്‍, പി.എസ് പ്രസന്ന, വി.വി ഷാജി, എം.കെ ദിനമണി, ജി ശശി, വി.ഡി. സന്തോഷ്, സുഖലാല്‍, എ.ജി ബിജു, എന്‍.എന്‍ പവനന്‍, പി.ആര്‍ തിരുമേനി, ടി.എസ് സജീവ്, കെ.എസ് പ്രീജു എന്നിവര്‍ നേതൃത്വം നല്‍കി.