Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലെന്‍സ്‌ഫെഡ് വൈക്കം ഏരിയാ സമ്മേളനം നടത്തി
03/03/2022
ലെന്‍സ്‌ഫെഡ് വൈക്കം ഏരിയാ സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ലൈസന്‍സ്ഡ് എഞ്ചിനിയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ വൈക്കം ഏരിയാ സമ്മേളനം റോട്ടറി ക്ലബ്ബ് ഹാളില്‍ നടത്തി. സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി അനില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.എസ് സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, ഏരിയാ സെക്രട്ടറി എം.എസ് ശരത്, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി സതീശന്‍, കൗണ്‍സിലര്‍മാരായ എസ് ഹരിദാസന്‍ നായര്‍, ബി ചന്ദ്രശേഖരന്‍, ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് കവിതാ റെജി, മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ, ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് ബി വിജയകുമാര്‍, മുന്‍ സംസ്ഥാന സെക്രട്ടറി പി.എന്‍ സനല്‍കുമാര്‍, കെ.എന്‍ പ്രദീപ്കുമാര്‍, ടി.സി ബൈജു, എ പ്രദീപ്കുമാര്‍, കെ.കെ അനില്‍കുമാര്‍, പി.എസ് റോയി, സലാഷ് തോമസ്, എസ്. യമുന, കെ. ശ്രീദേവി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സി അനില്‍ (പ്രസിഡന്റ്), മണികണ്ഠന്‍ (വൈസ് പ്രസിഡന്റ്), എം.എസ് ശരത് (സെക്രട്ടറി), പി ഗോപി (ജോയിന്റ് സെക്രട്ടറി), എസ് ശ്രീകുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.