Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രമം സ്‌കൂളിലെ എസ്.പി.സി ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് നടത്തി
03/03/2022
വൈക്കം ആശ്രമം സ്‌കൂള്‍ സീനിയര്‍ എസ്.പി.സി ബാച്ചിന്റെ പാസിങ് ഔട്ട് ചടങ്ങില്‍ വൈക്കം ഡി.വൈ.എസ്.പി എ.ജെ തോമസ് പരേഡ് പരിശോധന നടത്തുന്നു.

വൈക്കം: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് താത്കാലികമായി മുടങ്ങിയിരുന്ന ആശ്രമം സ്‌കൂളിലെ സീനിയര്‍ എസ്.പി.സി ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രൗഢഗംഭീരമായി നടന്നു. വൈക്കം ഡി.വൈ.എസ്.പി എ.ജെ തോമസ് സല്യൂട്ട് സ്വീകരിച്ച് മുഖ്യസന്ദേശം നല്‍കി. കാലത്തിന്റെ സ്പന്ദനങ്ങള്‍ക്കൊപ്പം മൂല്യബോധത്തോടു കൂടി പുതിയ തലമുറ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടു സഞ്ചരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം എസ്.പി.സി പ്രൊജക്ട് അഡീ. നോഡല്‍ ഓഫീസര്‍ ജയകുമാര്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപിക പി.ആര്‍ ബിജി പതാക ഉയര്‍ത്തി. പ്രിന്‍സിപ്പാള്‍മാരായ ഷാജി ടി കുരുവിള, എ ജ്യോതി, എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ്, സി.പി.ഒമാരായ ആര്‍ ജെഫിന്‍, പി.വി വിദ്യ, ഡി.ഐമാരായ മനോജ്, സുമംഗല, ട്രെയിനര്‍ ചന്ദ്രബാബു, അധ്യാപകരായ കെ.കെ സാബു, സി.എസ് ജിജി, പിടിഎ പ്രസിഡന്റ് പി.പി സന്തോഷ്, വൈസ് പ്രസിഡന്റ് എസ് ജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി . 2022 ലെ സംസ്ഥാന ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ വിഭാഗം മിസ്റ്റര്‍ കേരളയായി തെരഞ്ഞെടുക്കപ്പെട്ട ആശ്രമം സ്‌കൂളിലെ ജെ.കെ വിശാഖിനെ അനുമോദിച്ചു.