Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് പ്രതിരോധ മരുന്ന് വികസിപ്പിച്ച ഡോ. വിജിത് ശശിധറിനെ ആദരിച്ചു
02/03/2022
കോവിഡ് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്ത ശ്രീകൃഷ്ണ ആയുര്‍വേദ ചികിത്സാകേന്ദ്രം ഡയറക്ടര്‍ ഡോ. വിജിത് ശശിധറിനെയും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും എസ്.എന്‍.ഡി.പി യോഗം പടിഞ്ഞാറെക്കര ശാഖയുടെ നേതൃത്വത്തില്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ആദരിക്കുന്നു.

വൈക്കം: കൊറോണ വൈറസിന് പ്രതിരോധ മരുന്നായി കാമിനസ്യം വികസിപ്പിച്ചെടുത്ത ശ്രീകൃഷ്ണ ആയുര്‍വേദ ചികിത്സാ കേന്ദ്രം ഡയറക്ടര്‍ ഡോ. വിജിത് ശശിധറിനെയും വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും എസ്.എന്‍.ഡി.പി യോഗം 127-ാം നമ്പര്‍ പടിഞ്ഞാറെക്കര ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ ധ്രുവപുരം ക്ഷേത്രാങ്കണത്തില്‍ ആദരിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഡോ. വിജിത് ശശിധറിനെ പൊന്നാടയണിയിച്ചു. തടത്തില്‍ ഭവാനിയമ്മ സ്മാരക അവാര്‍ഡും പ്ലസ് ടുവിന് മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള മണലേല്‍ പി.എന്‍.ഡി മണി സ്മാരക അവാര്‍ഡും പി.വി ബിനേഷ് വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് കെ ആനന്ദരാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജി രാമചന്ദ്രന്‍, യൂണിയന്‍ കൗണ്‍സിലര്‍ സെന്‍ സുഗുണന്‍, വൈസ് പ്രസിഡന്റ് കെ രാധാകൃഷ്ണന്‍, ജി ചന്ദ്രിക, സിനി രവി, വാര്‍ഡ് മെമ്പര്‍ ദീപാമോള്‍, തങ്കമണി ശശി, ദിവ്യ ബിജു എന്നിവര്‍ പങ്കെടുത്തു.