Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് ജഗദംബിക ക്ഷേത്രത്തില്‍ കുംഭഭരണി ഉത്സവത്തിന് കൊടിയേറി
02/03/2022
ചെമ്പ് മുറിഞ്ഞപുഴ ജഗദംബിക ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: അഖില കേരള ധീവരസഭ 110-ാം നമ്പര്‍ ശാഖയുടെ കീഴിലുള്ള ചെമ്പ് മുറിഞ്ഞപുഴ ശ്രീജഗദംബിക ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് ബുധനാഴ്ച്ച രാവിലെ ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റി. ശ്രീകോവിലില്‍ വച്ച് പൂജിച്ച കൊടിക്കൂറ വാദ്യമേളങ്ങളോടെ തന്ത്രിയും പൂജാരികളും ചേര്‍ന്ന് കൊടിമരചുവട്ടിലേക്ക് എഴുന്നള്ളിച്ചു. മേല്‍ശാന്തി സജിത്ത് നമ്പൂതിരി, ഗോപാലകൃഷ്ണന്‍ പോറ്റി എന്നിവര്‍ സഹകാര്‍മ്മികരായി. കൊടിയേറ്റിനുള്ള കൊടിക്കയര്‍ ചൊവ്വാഴ്ച്ച വൈകിട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചിരുന്നു. ധീവര വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ പ്രഭാമണ്ഡലം വാര്‍പ്പ് ക്ഷേത്രത്തിന് സമര്‍പ്പിച്ചു. താലപ്പൊലിയുടെ അകമ്പടിയോടെയാണ് പ്രഭാമണ്ഡലം ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. കൊടിയേറ്റിനു ശേഷം തിരുനടയില്‍ കെടാവിളക്കില്‍ ക്ഷേത്രം പ്രസിഡന്റ് ടി.വി സുരേന്ദ്രനും തന്ത്രി മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് ദീപം തെളിയിച്ചു. കൊടിയേറ്റിനു ശേഷം നടന്ന ഉത്സവാഘോഷത്തിലെ ആദ്യ പ്രസാദം ഊട്ട് ദേവസ്വം ഹാളില്‍ നടന്നു. ധീവര വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രസാദം ഊട്ടിന്റെ ദീപപ്രകാശനം വിജയാ ഫാഷന്‍ ജ്വല്ലറി എം.ഡി ജി. വിനോദ് നിര്‍വഹിച്ചു. ധീവര വനിതാ സമാജമാണ് ഇതിന്റെ സമര്‍പ്പണം നടത്തിയത്. വൈകിട്ട് ശ്രീഭദ്ര കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ താലപ്പൊലി നടത്തി. ക്ഷേത്രം പ്രസിഡന്റ് ടി.വി സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി.കെ മോഹനന്‍, ദേവസ്വം സെക്രട്ടറി ടി.എസ.് ഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ.എ. പരമേശ്വരന്‍, ട്രഷറര്‍ കെ.എ പ്രകാശന്‍, വനിതാ സമാജം ഭാരവാഹികളായ പ്രസിഡന്റ് രാധിക വിശ്വംഭരന്‍, വൈസ് പ്രസിഡന്റ് ലിസി ജനാര്‍ദ്ദനന്‍, സെക്രട്ടറി ശശികല ജയന്‍, ജോയിന്റ് സെക്രട്ടറി സുനി കൃഷ്ണകുമാര്‍, ട്രഷറര്‍ അനിതാ രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.