Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിവരാത്രി ആഘോഷം: പട്ടാര്യസമാജത്തിന്റെ കൂവളത്തില താലപ്പൊലി ഭക്തിസാന്ദ്രം
01/03/2022
വൈക്കം ക്ഷേത്രത്തിലെ ശിവരാത്രിയോടനുബന്ധിച്ച പട്ടാര്യസമാജം വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കൂവളത്തില താലപ്പൊലി ആസ്ഥാനമന്ദിരത്തില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് കിഴക്കേനട 40-ാം നമ്പര്‍ പട്ടാര്യസമാജത്തിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കൂവളത്തില താലപ്പൊലി ഭക്തിനിര്‍ഭരമായി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് പട്ടാര്യസമാജം ആസ്ഥാന മന്ദിരത്തില്‍ നിന്നും താലങ്ങളില്‍ കൂവളത്തില നിറച്ച് ആഘോഷപൂര്‍വ്വം താലപ്പൊലി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. വാദ്യമേളങ്ങളും മുത്തുകുടകളും ഭക്തി പകര്‍ന്നു. ദീപാരാധനയുടെ മുഹൂര്‍ത്തത്തില്‍ ക്ഷേത്രത്തില്‍ എത്തിയ താലപ്പൊലി ക്ഷേത്രത്തിന് പ്രദിക്ഷണം വെച്ചതിന് ശേഷം താലങ്ങള്‍ തിരുനടയില്‍ സമര്‍പ്പിച്ചു. വനിതാ സമാജം പ്രസിഡന്റ് ഷീല പ്രകാശ്, സെക്രട്ടറി സീമ സന്തോഷ്, വിജി ചന്ദ്രശേഖരന്‍, കൃഷ്ണകുമാരി, പട്ടാര്യസമാജം പ്രസിഡന്റ് പ്രകാശന്‍ പിള്ള, സെക്രട്ടറി മോഹനന്‍ പുതുശ്ശേരി, ചന്ദ്രശേഖരന്‍ പിള്ള, ജയന്‍ കൈശാല, വേണു ഉള്ളാടത്തറ, ശശികുമാര്‍ മഠത്തില്‍കോവിലകം, രാജീവ് ശാരദാനിലയം, കൃഷ്ണകുമാര്‍ വടയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.