തുറുവേലിക്കുന്ന് ധ്രുവപുരം ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം ആഘോഷിച്ചു
01/03/2022
തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് വേടയാര് ദേവീനാരായണീയ പാരായണ സമിതിയുടെ നേതൃത്വത്തില്‍ നാരായണീയ പാരായണം നടത്തുന്നു.
വൈക്കം: എസ്.എന്‍.ഡി.പി യോഗം 127-ാം നമ്പര്‍ പടിഞ്ഞാറെക്കര ശാഖയുടെ കീഴിലുള്ള തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം ആഘോഷിച്ചു. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മഹാഗണപതിഹോമം, കലശപൂജ, പ്രസാദം ഊട്ട്, സമൂഹ പ്രാര്‍ത്ഥന, ദീപക്കാഴ്ച, ഡോ. വിജിത് ശശിധരിനെ ആദരിക്കല്‍, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം എന്നിവയായിരുന്നു പരിപാടികള്‍. വടയാര്‍ ദേവീനാരായണീയ പാരായണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ നാരായണീയ പാരായണം ഭക്തിനിര്‍ഭരമായി. പത്മാലയ ദേവി, സീതാജീ മേനോന്, പൊന്നമ്മ സോമരാജന്, ജിജി ദിലീപ്, പി. വത്സല, ജയശ്രീ, ജയാമണി എന്നിവരുടെ സംഘമാണ് പാരായണം നടത്തിയത്. ക്ഷേത്രം പ്രസിഡന്റ് കെ ആനന്ദരാജന്‍, സെക്രട്ടറി കെ.ജി രാമചന്ദ്രന്, യൂണിയന് കൗണ്‍സിലര്‍ സെന്‍ സുഗുണന് എന്നിവര്‍ നേതൃത്വം നല്കി.