Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആലുംചുവട്-ശ്രീനാരായണപുരം-ഓര്‍ശ്ലംപള്ളി റോഡിന്റെ ദുരവസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മനുഷ്യചങ്ങല തീര്‍ത്തു
01/03/2022
ഉദയനാപുരം പഞ്ചായത്തിലെ ആലുംചുവട്-ഓര്‍ശ്ലേം പള്ളി-ശ്രീനാരായണപുരം റോഡിന്റെ പുനര്‍നിര്‍മാണം ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ രണ്ടു കിലോമീറ്റര്‍ ദൂരം മനുഷ്യചങ്ങല തീര്‍ത്തപ്പോള്‍.

വൈക്കം: ഉദയനപുരം പഞ്ചായത്തിന്റെ 15, 16 വാര്‍ഡുകളില്‍പ്പെട്ട ആലുംചുവട്-ശ്രീനാരായണപുരം-ഓര്‍ശ്ലേം പള്ളി റോഡിന്റെ പുനര്‍നിര്‍മാണത്തില്‍ അധികൃതര്‍ കാട്ടുന്ന നിസ്സഹകരണത്തിനെതിരെ പ്രദേശത്തെ അഞ്ഞൂറിലധികം കുടുംബങ്ങളുടെ നേതൃത്വത്തില്‍ മനുഷ്യചങ്ങല തീര്‍ത്തുപ്രതിഷേധിച്ചു. പ്രദേശവാസികളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. റോഡ് തകര്‍ന്നതോടെ ഓട്ടോറിക്ഷ വിളിച്ചാല്‍പോലും ഈ ഭാഗത്തേയ്ക്ക് വരാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതുമൂലം വേമ്പനാട്ട് കായലിന്റെ തീരപ്രദേശങ്ങളില്‍ കഴിയുന്ന നിരവധി കുടുംബങ്ങള്‍ റോഡിന്റെ ദുരവസ്ഥയില്‍ കഷ്ടപ്പെടുകയാണ്. റോഡിന്റെ പുനര്‍നിര്‍മാണം ആവശ്യപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അപേക്ഷകളും പരാതികളും സമര്‍പ്പിച്ചിട്ടും യാതൊരു നടപടികളും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചത്. മുഖ്യമന്ത്രി തുടങ്ങി എല്ലാ വകുപ്പ് മേധാവികള്‍ക്കും പ്രദേശവാസികളുടെ ദുരിത യാത്രയുടെ വിഷമങ്ങള്‍ അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് നട്ടുകാര്‍ പറയുന്നു. സ്‌കൂള്‍ തുറന്നതോടെ വിദ്യാര്‍ഥികളുടെ യാത്രയും പ്രശ്‌നമായി. വാഹനങ്ങള്‍ കടന്നു വരാത്തത് നാട്ടുകാരുടെ ദുരിതം വര്‍ധിപ്പിച്ചിരിക്കുകയാണ്. ആലുംചുവട് മുതല്‍ ഓര്‍ശ്ലേം പള്ളി വരെയുള്ള രണ്ട് കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ മനുഷ്യചങ്ങലയില്‍ കണ്ണികള്‍ ആകാന്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള മുഴുവന്‍ കുടുംബങ്ങളും അണിനിരന്നു. ശ്രീനാരായണപുരം ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, ഓര്‍ശ്ലേം പള്ളി വികാരി ഫാ. മാത്യു ഇഞ്ചക്കാട്ട് മണ്ണില്‍ എന്നിവര്‍ ചങ്ങലയിലെ ആദ്യ കണ്ണികളായി. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ജയിംസ് കടവന്‍, കണ്‍വീനര്‍ ശശി വടക്കേക്കുറ്റ്, സെക്രട്ടറി ബൈജു പുളിക്കശ്ശേരി, റോസ്ലി കരിക്കിനേഴത്ത്, റെജോ കടവന്‍, ഹരിക്കുട്ടന്‍ ഗൗരിസദനം, ശങ്കരന്‍ ശങ്കരാലയം, കെ. ഗിരീശന്‍, അരുണ്‍ കടവന്‍, ബിനു പുത്തന്‍തറ, രമേശ് അഭിറാം, ബിജു മടിയത്തറ, കാസ്ട്രോ ചേരിയില്‍, തോമസ് നാഗരേഴത്ത്, പുഷ്പദാസ്, വാവച്ചന്‍ ചാലുങ്കല്‍, പൈലി ഇലഞ്ഞിക്കല്‍, അപ്പച്ചന്‍ അമലത്ത്, അപ്പച്ചന്‍ ഇലഞ്ഞിക്കല്‍, അവറാച്ചന്‍ കരിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.