Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിവരാത്രി: പട്ടാര്യസമാജം വൈക്കം ക്ഷേത്രത്തില്‍ പ്രാതലിന് അരിയളന്നു
28/02/2022
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി കിഴക്കേനട പട്ടാര്യസമാജം നടത്തുന്ന പ്രാതലിന്റെ അരിയളക്കല്‍ ദേവസ്വം കലവറയില്‍ പ്രസിഡന്റ് പ്രകാശന്‍ പിള്ളയും സെക്രട്ടറി മോഹനന്‍ പുതുശ്ശേരിയും ചേര്‍ന്ന് നിര്‍വഹിക്കുന്നു.

വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രിയോടനുബന്ധിച്ച് കിഴക്കേനട 40-ാം നമ്പര്‍ പട്ടാര്യസമാജം വര്‍ഷങ്ങളായി നടത്തി വരുന്ന പരമ്പരാഗത ചടങ്ങായ പ്രാതല്‍ വഴിപാട് ഇന്ന് നടത്തും. വൈകിട്ട് കൂവളത്തില താലപ്പൊലിയും നടത്തും. പ്രാതലിനുള്ള അരിയളക്കല്‍  ഇന്നലെ വൈകിട്ട് ദീപാരാധനയുടെ മുഹൂര്‍ത്തത്തില്‍ ദേവസ്വം കലവറയില്‍ നടത്തി. പ്രസിഡന്റ് പ്രകാശന്‍ പിള്ള, സെക്രട്ടറി മോഹനന്‍ പുതുശ്ശേരി എന്നിവര്‍ അരിയളന്നു. ദേവസ്വം അഡ്മിനിസ്ട്രേറ്റ് ഓഫീസര്‍ എം.ജി മധു, മുട്ടസ്സുമന നമ്പൂതിരി, സമുദായ ഭാരവാഹികളായ ചന്ദ്രശേഖരന്‍ പിള്ള, ജയന്‍ കൈശാല, വേണു ഉള്ളാടത്തറ, ശിവകുമാര്‍ മഠത്തില്‍കോവിലകം, രാജീവ് ശാരദാനിലയം, കൃഷ്ണകുമാര്‍ വടയാര്‍ എന്നിവര്‍ പങ്കെടുത്തു. ശിവരാത്രി ദിനമായ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് പട്ടാര്യസമാജം ആസ്ഥാനത്ത് നിന്നും വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ കൂവളത്തില നിറച്ച താലങ്ങളുമായി വനിതകള്‍ ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തും. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദിക്ഷണം വച്ചശേഷം താലങ്ങള്‍ തിരുനടയില്‍ സമര്‍പ്പിക്കും.