Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപ്പര്‍ കുട്ടനാടിന്റെ കാര്‍ഷിക പുരോഗതിക്ക് കെ.വി കനാല്‍ പുനരുദ്ധരിക്കും: മന്ത്രി പി പ്രസാദ്
28/02/2022
തലയോലപ്പറമ്പ് പൊന്നുരുക്കുംപാറ പാടശേഖര നെല്ലുല്‍പാദക സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കൊയ്ത്തുത്സവം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: കെ.വി കനാല്‍ പുനരുദ്ധാരണ പദ്ധതി നടപ്പാകുന്നതിലൂടെ അപ്പര്‍ കുട്ടനാടന്‍ മേഖലകളുടെ കാര്‍ഷിക പുരോഗതിക്ക് ഗണ്യമായ പുരോഗമനം സാധ്യമാകുമെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. സി.കെ ആശ എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരം അടുത്ത ബജറ്റിലേക്ക് കെവി കനാല്‍ പദ്ധതിയെ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തലയോലപ്പറമ്പ് പൊന്നുരുക്കുംപാറ പാടശേഖര നെല്ലുല്‍പാദക സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷരഹിതമായ കൃഷി ചെയ്തു ഭക്ഷിച്ച് ഭക്ഷ്യജന്യമായ രോഗങ്ങളെ ഒരു പരിധി വരെ അകറ്റണമെന്നും മന്ത്രി നിര്‍ദേശിച്ചു. ചടങ്ങില്‍ സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, വൈസ് പ്രസിഡന്റ് ടി.എസ് ശരത്ത്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രുതി ദാസ്, ഗ്രാമ പഞ്ചായത്തംഗം എം.ടി ജയമ്മ, ജോസ് വേലിക്കകം, കൃഷി ഓഫിസര്‍ തെരേസ അലക്‌സ്, പാടശേഖര സമിതി പ്രസിഡന്റ് പി ശശിധരന്‍, സെക്രട്ടറി പി.സി പ്രസാദ്, വൈസ് പ്രസിഡന്റ് കെ.കെ ബാബു എന്നിവര്‍ പ്രസംഗിച്ചു.