Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പള്ളിവേട്ട മഹോത്സവം ആഘോഷിച്ചു
28/02/2022
ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പള്ളിവേട്ട ഉത്സവത്തോടനുബന്ധിച്ച് നടന്ന കലശാഭിഷേകത്തിന്റെ ബ്രഹ്മകലശം തന്ത്രികളും പൂജാരികളും ചേര്‍ന്ന് പുറത്തേക്ക് എഴുന്നള്ളിക്കുന്നു.

വൈക്കം: ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളില്‍ ഒന്നായ പള്ളിവേട്ട മഹോത്സവം തിങ്കളാഴ്ച്ച ആഘോഷിച്ചു. സുബ്രഹ്മണ്യന്റെ അലംകൃതമായ തിടമ്പ് രാവിലെ ആനപ്പുറത്ത് ശ്രീബലിക്ക് എഴുന്നള്ളിച്ചു. ടി.വി. പുരം അനിരുദ്ധനും സംഘവും കളവങ്കോടം ബിനു സംഘവും മേളമോരുക്കി. പള്ളിവേട്ടയുടെ പ്രധാന ചടങ്ങായ ബ്രഹ്മകലശപൂജയും എഴുന്നള്ളിപ്പും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. തന്ത്രി ശിവഗിരിമഠം ശ്രീനാരായണ പ്രസാദ്, മേല്‍ശാന്തി ടി.വി. പുരം ഉണ്ണീരാജന്‍, പൂജാരികളായ വിനു ശാന്തി, ജഗദീശന്‍ ശാന്തി, രാജീവ് ശാന്തി, വിഷ്ണു ശാന്തി, സൂരജ് ശാന്തി, മോനു ശാന്തി, യെദു ശാന്തി എന്നിവര്‍ സഹകാര്‍മികരായിരുന്നു. കലശപൂജ പൂര്‍ത്തിയായതിനു ശേഷം ശാന്തിയും പൂജാരികളും ചേര്‍ന്ന് പുറത്തേക്ക് എഴുന്നള്ളിച്ചു. ദേവസ്വം പ്രസിഡന്റ് വി.വി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ്, സെക്രട്ടറി എന്‍.കെ കുഞ്ഞുമണി, മധു പുത്തന്‍തറ, ബിജു വാഴേകാട്, കെ.പി ഉത്തമന്‍, പ്രമില്‍ കുമാര്‍, ബി.പി മനോജ്, കെ.പി മനോജ്, എ.ജി ഉല്ലാസന്‍, എം.ജി അനില്‍കുമാര്‍, പി ഷിബു, പി രഞ്ജിത്ത്, കെ.വി വിഭാത് എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് കാവടി വരവ്, അഭിഷേകം, പള്ളിപ്പുറപ്പാട്, പള്ളിവേട്ട എന്നീ ചടങ്ങുകള്‍ നടത്തി. ചൊവ്വാഴ്ച നടക്കുന്ന മഹാശിവരാത്രി ആഘോഷത്തില്‍ സ്വര്‍ണക്കാവടി-വെള്ളിക്കാവടി, ശ്രീബലി, കാഴ്ചശ്രീബലി, ശിവരാത്രി ദര്‍ശനം, പുഷ്പാഭിഷേകം എന്നിവ പ്രധാന ചടങ്ങുകളാണ്.