Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യതൊഴിലാളികള്‍ക്ക് ഐസ് ബോക്‌സുകള്‍ വിതരണം ചെയ്തു
27/02/2022
വൈക്കം നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍പെടുത്തി മത്സ്യതൊഴിലാളികള്‍ക്ക് നല്‍കുന്ന ഐസ് ബോക്‌സുകളുടെ വിതരണം ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയുടെ നേതൃത്വത്തില്‍ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ തൊഴില്‍ സംരക്ഷണത്തിനായി ഐസ് ബോക്‌സുകള്‍ വിതരണം ചെയ്തു. കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ അവസരം എത്തിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നഗരസഭ ഹാളില്‍ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സജീവന്‍, കൗണ്‍സിലര്‍മാരായ കെ.പി സതീശന്‍, ആര്‍ സന്തോഷ്, അശോകന്‍ വെള്ളവേലി, എബ്രഹാം പഴയകടവന്‍, ബി ചന്ദ്രശേഖരന്‍, ബി രാജശേഖരന്‍, എസ് ഇന്ദിരാദേവി, ലേഖ അശോകന്‍, രാധിക ശ്യാം, പ്രീത രാജേഷ്, രാജശ്രീ വേണുഗോപാല്‍, ബിജിമോള്‍, ഫിഷറീസ് ഓഫീസര്‍മാരായ പി ജയന്‍, കെ.ജെ പൊന്നമ്മ, നഗരസഭ സൂപ്രണ്ട് സുധന്‍, അഖില പുത്തന്‍പുരയില്‍, മീന്‍സി മാത്യു എന്നിവര്‍ പങ്കെടുത്തു.