Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ യോഗം ചേര്‍ന്നു
26/02/2022
വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2022-23 വാര്‍ഷിക പദ്ധതിയുടെ ഗ്രാമസഭ യോഗം സി.കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിലെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഹാളില്‍ നടന്ന യോഗത്തില്‍  വെച്ചൂര്‍, തലയാഴം, ടി.വി.പുരം, ഉദയനാപുരം, ചെമ്പ്, മറവന്‍തുരുത്ത് പഞ്ചായത്തുകളില്‍ നിന്നായി നിരവധി പദ്ധതി നിര്‍ദേശങ്ങള്‍ ഗ്രാമസഭയില്‍ അവതരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ പുഷ്‌കരന്‍, കെ.ബി രമ, കെ.ആര്‍ ഷൈലകുമാര്‍, സുകന്യ സുകുമാരന്‍, ബി.എല്‍ സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ് പുഷ്പമണി, ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സലില, കെ.എസ് ഗോപിനാഥന്‍, സുഷമ സന്തോഷ്, എസ് വീണ, എസ് ബിജു, എം.കെ ശീമോന്‍ സെക്രട്ടറി ടി.വി  പ്രശാന്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി രാജേന്ദ്രപ്രസാദ്, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്  സുനില്‍കുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.