Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശുപത്രിയില്‍ നിന്നും വിരമിച്ചവരുടെ കൂട്ടായ്മയായി ചങ്ങാതിക്കൂട്ടം
26/02/2022
വൈക്കം താലൂക്ക് ഗവ. ആശുപത്രിയില്‍ നിന്നും വിരമിച്ചവരുടെ സംഘടനയായ ചങ്ങാതിക്കൂട്ടത്തിന്റെ ഉദ്ഘാടനം ആശുപത്രി മുന്‍ സൂപ്രണ്ട് ഡോ. ഗീതാ കെ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് ഗവ. ആശുപത്രിയില്‍ ജോലി ചെയ്തിട്ടുള്ളവരും നിലവില്‍ ജോലിയില്‍ ഉള്ളവരും ജോലിയില്‍ നിന്ന് വിരമിച്ചിട്ടുള്ള അറ്റന്റര്‍മാരും ഉള്‍പ്പെടുന്ന കൂട്ടായ്മയായ ചങ്ങാതിക്കൂട്ടത്തിന്റെ ഉദ്ഘാടനം ആശുപത്രി മുന്‍ സൂപ്രണ്ട് ഡോ. ഗീതാ കെ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ സെക്രട്ടറി ഉഷ ജനാര്‍ദ്ദനന്‍ ആധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി മുന്‍ ആര്‍.എം.ഒ ഡോ. വിനോദ് മുഖ്യപ്രഭാഷണം നടത്തി. ബി അനൂപ്, കെ.പി മധുസുദനന്‍, വി.കെ രാജു, ഒ.ജി അശോകന്‍, അബ്ദുല്‍ ഹമീദ്, എം സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു. 70 വയസ്സ് പിന്നിട്ട അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിനായി കലാപരിപാടികളും അവതരിപ്പിച്ചു. ഭാരവാഹികളായി വി.കെ രാജു (പ്രസിഡന്റ്), ഉഷ ജനാര്‍ദ്ദനന്‍ (സെക്രട്ടറി), എം. സത്യന്‍ (ട്രഷറര്‍), വി.കെ രാജി (വൈസ് പ്രസിഡന്റ്), കെ.പി മധുസുദനന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.